കൊവിഡ് പടര്‍ന്നത് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദം തള‌ളി ചൈനയുടെ ബാറ്റ് വുമണ്‍

Pavithra Janardhanan June 15, 2021

കൊവിഡ് രോഗം ലോകമാകെ പടരാനിടയായത് വുഹാനിലെ ലാബില്‍ നിന്നാണെന്ന വാദത്തെ വീണ്ടും തള‌ളി ചൈനയിലെ ‘ബാറ്റ് വുമണ്‍’ എന്നറിയപ്പെടുന്ന ഡോ.ഷി സെന്‍ഗ്ളി. 2019ല്‍ ഷി നേതൃത്വം നല്‍കുന്ന ലാബില്‍ നിന്നാണ് കൊവിഡ് രോഗാണു പുറത്തുകടന്നതെന്നാണ് സംസാരം. എന്നാല്‍ ഈ വാദത്തെ ഷി സെന്‍ഗ്ളി തള‌ളിക്കളയുന്നു.യാതൊരു തെളിവുമില്ലാത്ത ഒരു വാദത്തെ എങ്ങനെയാണ് ഞാന്‍ പിന്തുണയ്‌ക്കുക? ഇല്ലാത്ത ഈ സംഭവത്തിന് തെളിവുതരാനില്ല. ഷി അഭിപ്രായപ്പെട്ടു. ‘നിരപരാധിയായ ശാസ്‌ത്രജ്ഞനുമേല്‍ നിരന്തരം ലോകം മാലിന്യം ചൊരിയുകയാണ്.’ ഷി പറഞ്ഞു.

ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഷി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ നിരവധി കോണുകളില്‍ നിന്ന് ലോകാരോഗ്യ സംഘടന വിഷയത്തില്‍ സുതാര്യമായ അന്വേഷണം നടത്തണം എന്ന വാദം ഉയര്‍ന്നുവരുന്നതിനിടെയാണ് ഷി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

Read more about:
EDITORS PICK