ജോലിക്കാര്‍ തമ്മില്‍ തര്‍ക്കം, സൗദിയിൽ മലയാളി യുവാവിന് ദാരുണാന്ത്യം

Pavithra Janardhanan June 16, 2021

സൗദിയിലെ പ്രമുഖ കമ്ബനിയിലെ രണ്ട്​ ജോലിക്കാര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചു. പാല്‍വിതരണ വാനിലെ സെയില്‍സ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനല്‍ (35) ആണ്​ കൊല്ലപ്പെട്ടത്​. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്​സയില്‍ ജബല്‍ ഷോബക്കടുത്ത്​ ഇന്ന്​ ഉച്ചയോടെയായിരുന്നു സംഭവം.കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുമായാണ്​ തര്‍ക്കവും കത്തിക്കുത്തുമുണ്ടായതെന്ന്​ കരുതുന്നു.

കഴുത്തറുക്കപ്പെട്ട നിലയില്‍ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്​.ജോലിക്കിടയില്‍ വഴിയരികിലാണ്​ സംഭവം നടന്നത്​. പൊലീസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. ആറ്​ വര്‍ഷമായി സൗദിയില്‍ പ്രവസിയായ സനലിന്​ നാട്ടില്‍ അമ്മയും പെങ്ങളുമുണ്ട്​​.

Tags: , ,
Read more about:
EDITORS PICK