ഫേസ്ബുക്കിലെ ‘അശ്വതി അച്ചു’ പിടിയിലായി, കെണിയില്‍ വീണത് നിരവധി യുവാക്കള്‍, നാല് വര്‍ഷത്തിനിടെ പത്തോളം വ്യാജ പ്രൊഫൈല്‍

Pavithra Janardhanan June 16, 2021

ഫേസ്ബുകില്‍ വ്യാജ അകൗണ്ടുണ്ടാക്കി യുവതികളുടെ ചിത്രം ഉപയോഗിച്ച്‌ പണം തട്ടിയെടുത്ത സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികള്‍ നല്‍കിയ പരാതിയില്‍ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറിനെയാണ് (32) ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് പിന്നീട് പൊലീസ് രേഖപ്പെടുത്തി. പരാതിക്കാരായ യുവതികളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ വ്യാജ അക്കൌണ്ടുണ്ടാക്കി പ്രൊഫൈല്‍ ചിത്രമായി നല്‍കിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ പേരുകളിലാണ് അശ്വതി ശ്രീകുമാര്‍ വ്യാജ അക്കൌണ്ട് സൃഷ്ടിച്ചത്. ഈ അക്കൌണ്ട് ഉപയോഗിച്ച്‌ യുവാക്കളുമായി ചാറ്റു ചെയ്യുകയും പണം തട്ടിയെടുക്കുകയുമാണ് അശ്വതി ചെയ്തിരുന്നത്. യുവാക്കളുമായി ചങ്ങാത്തം സ്ഥാപിക്കുകയും ഫേസ്ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. ഇതിനിടെ ആശുപത്രി ചെലവ് ഉള്‍പ്പടെ അത്യാവശ്യ കാര്യങ്ങള്‍ക്കെന്ന് പറഞ്ഞു പണം ആവശ്യപ്പെടും. ഇത് വിശ്വസിച്ച്‌ യുവാക്കള്‍ പണം നല്‍കാന്‍ തയ്യാറാകും. തുടര്‍ന്ന് അനുശ്രീ അനുവിന്‍റെ ബന്ധു എന്ന പേരില്‍ അശ്വതി നേരിട്ടെത്തി യുവാക്കളില്‍നിന്ന് പണം സ്വീകരിക്കുകയുമാണ് ചെയ്തിരുന്നത്. പണം നല്‍കി കഴിഞ്ഞാല്‍ പിന്നീട് യുവാക്കളെ മെസഞ്ചറില്‍ ബ്ലോക്ക് ചെയ്യുകയാണ് അശ്വതിയുടെ രീതി. നിരവധി യുവാക്കള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിരുന്നു.

arrested-bjp

ഇതേ തുടര്‍ന്ന് അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൌണ്ടുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, നിരവധി പേര്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. ഇത് കൊച്ചി സ്വദേശിനികളായ യുവതികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തങ്ങളുടെ ചിത്രം ഉപയോഗിച്ചിരിക്കുന്നതായി മനസിലായത്. തുടര്‍ന്ന് അവര്‍ തൃക്കാക്കര ഇന്‍ഫോപാര്‍ക് സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Read more about:
EDITORS PICK