നടന്‍ സുകുമാരന്‍ ഓര്‍മയായിട്ട് 24 വര്‍ഷം; ചിത്രം പങ്കുവെച്ച്‌ പൃഥ്വിരാജ്

Pavithra Janardhanan June 16, 2021

മലയാളികളുടെ പ്രിയതാരം സുകുമാരന്‍ ഓര്‍മയായിട്ട് ഇന്ന് 24 വര്‍ഷം. ജീവിതത്തിലും സിനിമയിലും യാതൊരു തരത്തിലുള്ള ബന്ധനങ്ങളും ഇഷ്ടപ്പെടാത്ത സുകുമാരനെ ഓര്‍മിക്കുകയാണ് അദ്ദേഹത്തിന്റെ ഓര്‍മദിനത്തില്‍ മലയാള സിനിമാ ലോകം. സുകുമാരന്റെ ചിത്രം മകന്‍ പൃഥിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ സുകുമാരന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം കോളജ് അധ്യാപകനായിട്ടായിരുന്നു. 1973ല്‍ പുറത്തിറങ്ങിയ എംടിയുടെ നിര്‍മാല്യത്തിലൂടെയായിരുന്നു സിനിമയിലേക്ക് വരുന്നത്. വെളിച്ചപ്പാടിന്റെ മകന്‍ അപ്പുവായിട്ടായിരുന്നു ഇത്. നടനിലുള്ളിലെ സ്പാര്‍ക്ക് തിരിച്ചറിഞ്ഞ എംടി അഞ്ചുവര്‍ഷത്തിനിപ്പുറം സമ്മാനിച്ചത് ബന്ധനം എന്ന സിനിമയിലെ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ എന്ന കരുത്തുറ്റ കഥാപാത്രത്തെ. ആ വേഷം സുകുമാരന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം സമ്മാനിച്ചു.

Read more about:
EDITORS PICK