ദുബൈ സര്‍ക്കാര്‍ ജോലിയില്‍ പ്രവാസികള്‍ക്ക്​ അവസരം

Pavithra Janardhanan June 17, 2021

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി തസ്​തികകളിലേക്ക്​ ദുബൈ സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു.ദുബൈ ആരോഗ്യ വകുപ്പ്​, ഫിനാന്‍ഷ്യല്‍ ഓഡിറ്റ്​ അതോറിറ്റി, ദുബൈ കള്‍ചര്‍, പ്രഫഷനല്‍ കമ്യൂണിക്കേഷന്‍ കോര്‍പറേഷന്‍, ദുബൈ സിവില്‍ ഡിഫന്‍സ്​, റോഡ്​ ഗതാഗത അതോറിറ്റി, സ്​മാര്‍ട്ട്​​ ദുബൈ, വ്യോമയാന വകുപ്പ്​, കമ്യൂണിറ്റി ഡവലപ്​മെന്‍റ്​ അതോറിറ്റി എന്നിവയിലാണ്​ ഒഴിവുകളുള്ളത്​. പ്രവാസികള്‍ക്ക്​ 30,000 ദിര്‍ഹം വരെ ശമ്ബളം ലഭിക്കുന്ന ജോലികള്‍ ഇക്കൂട്ടത്തിലുണ്ട്​. പ്രവാസികള്‍ക്ക്​ അപേക്ഷിക്കാവുന്ന ജോലികളുടെ പട്ടികയും തസ്​തിക, വകുപ്പ്​, യോഗ്യത എന്നീ വിവരങ്ങളും:

1. ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍, ഫിനാല്‍ഷ്യല്‍ ഓഡിറ്റ്​ അതോറിറ്റി, ഓഡിറ്റ്​ സംബന്ധിച്ച എല്ലാ കാര്യങ്ങളും നിര്‍വഹിക്കാനുള്ള കഴിവും അക്കൗണ്ട്​സ്​ അല്ലെങ്കില്‍ ഫിനാന്‍സില്‍ ബിരുദവും.

2.ഫിനാന്‍ഷ്യല്‍ ഓഡിറ്റര്‍, ഫിനാല്‍ഷ്യല്‍ ഓഡിറ്റ്​ അതോറിറ്റി, അക്കൗണ്ട്​സ്​ അല്ലെങ്കില്‍ ഫിനാന്‍സില്‍ ബിരുദം.

3. മെഡിക്കല്‍ ലബോറട്ടറി ടെക്​നോളജിസ്​റ്റ്​, ദുബൈ ആരോഗ്യവകുപ്പ്​, ബി.എസ്​സി ബിരുദവും മൂന്നുവര്‍ഷ പരിചയവും.

4. അസി. മെഡിക്കല്‍ ഫിസിസിസ്​റ്റ്​- ദുബൈ ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, ബന്ധപ്പെട്ട മേഖലയില്‍ ബിരുദാനന്തര ബിരുദം.

5. ഒബ്​സ്ടെ​ട്രിക്​സ്​ ആന്‍ഡ്​ ഗൈനക്കോളജി – സ്പെഷലിസ്​റ്റ്​ സീനിയര്‍ രജിസ്ട്രാര്‍, ദുബൈ ആരോഗ്യ വകുപ്പ്​, അംഗീകൃത മെഡിക്കല്‍ സ്​കൂളില്‍ നിന്നുള്ള ബിരുദം.

6. സീനിയര്‍ സ്​പെഷലിസ്​റ്റ്​, ദുബൈ ആരോഗ്യ വകുപ്പ്​, ബിരുദാനന്തര ബിരുദവും ഹെല്‍ത്ത് പോളിസി, ഹെല്‍ത്ത് കെയര്‍ അഡ്​മിനിസ്ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, ഹെല്‍ത്ത് സയന്‍സസ് അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ എട്ടു വര്‍ഷത്തിലേറെ പരിചയം.

7. സൈക്കോളജി പ്രാക്​ടീഷണര്‍ – ദുബൈ ഡയബറ്റിസ് സെന്‍റര്‍, ദുബൈ ആരോഗ്യ വകുപ്പ്​, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം.

8. ഫാമിലി മെഡിസിന്‍ – സ്പെഷലിസ്​റ്റ്​ രജിസ്ട്രാര്‍ – മെഡിക്കല്‍ ഫിറ്റ്നസ്, ദുബൈ ആരോഗ്യ വകുപ്പ്​, അംഗീകൃത മെഡിക്കല്‍ സ്​കൂളില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ തത്തുല്യമായത്​.

9. സീനിയര്‍ സ്പെഷലിസ്​റ്റ്​- നെറ്റ്‌വര്‍ക്​ ആന്‍ഡ്​ സെക്യൂരിറ്റി, സ്​മാര്‍ട്ട്​​ ദുബൈ ഗവണ്‍മെന്‍റ്​, കമ്ബ്യൂട്ടര്‍ സയന്‍സ്, ഐ.ടി എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ നെറ്റ്‌വര്‍ക് സുരക്ഷയില്‍ തത്തുല്യമായ സര്‍ട്ടിഫിക്കേഷന്‍.

10. മെഡിക്കല്‍ ലബോറട്ടറി ടെക്​നോളജിസ്​റ്റ്​-ഹത്ത ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, ബി.എസ്​സി ബിരുദവും മൂന്നുവര്‍ഷ പരിചയവും.

11. ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ – ഹത്ത ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, ബിരുദം.

12. ഫാമിലി മെഡിസിന്‍ – സ്പെഷലിസ്​റ്റ്​ രജിസ്ട്രാര്‍ – ഹത്ത ആശുപത്രി, ദുബൈ ആരോഗ്യ വകുപ്പ്​, അംഗീകൃത മെഡിക്കല്‍ സ്​കൂളില്‍ നിന്ന്​ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

13. റേഡിയോഗ്രാഫര്‍, ദുബൈ ആരോഗ്യവകുപ്പ്​, അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് റേഡിയോഗ്രഫിയില്‍ ബിരുദം അല്ലെങ്കില്‍ ഉയര്‍ന്ന ഡിപ്ലോമ.

14. സ്​റ്റാഫ് നഴ്​സ്​ – അല്‍ മംസാര്‍ ആരോഗ്യ കേന്ദ്രം, ദുബൈ ആരോഗ്യവകുപ്പ്​, ബി‌.എസ്‌സി അല്ലെങ്കില്‍ നഴ്‌സിങ്ങില്‍ തത്തുല്യയോഗ്യതയും ഡി.എച്ച്‌.എ ലൈസന്‍സിങ്ങിന് യോഗ്യതയും 2 വര്‍ഷത്തെ പരിചയവും.

15. ആളില്ലാ ഏരിയല്‍ വെഹിക്കിള്‍ സിസ്​റ്റം സീനിയര്‍ സ്പെഷലിസ്​റ്റ്​, ദുബൈ സിവില്‍ ഏവിയേഷന്‍ വകുപ്പ്​, ഇലക്‌ട്രോണിക്​സില്‍ 7 വര്‍ഷത്തെ പരിചയം, വിവിധ തലങ്ങളില്‍ ടെലികോം എന്‍ജിനീയര്‍; 3 വര്‍ഷം മാനേജര്‍ / സൂപ്പര്‍വൈസറി സ്ഥാനത്ത്​ പ്രവര്‍ത്തിച്ചിരിക്കണം. അറബിയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാനറിയണം.

Read more about:
EDITORS PICK