‘ഇത് ആദ്യത്തേതല്ല, അവസാനത്തേത് ആകുകയുമില്ല’; പാര്‍വതി തിരുവോത്ത്

Pavithra Janardhanan June 17, 2021

മീടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച്‌ നടി പാര്‍വതി തിരുവോത്ത്.തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തില്‍ ആക്രമണം നടക്കുന്നത് എന്നും ഇത് അവസാനത്തേതാണ് എന്നു കരുതുന്നില്ലെന്നും നടി .

 

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

‘ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും എനിക്ക് മനസിലാകുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്കാറാം ശരിയല്ല. നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത് ആ രീതിയോടാണ്. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതില്‍ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുന്‍ധാരണകളും വച്ച്‌ മറ്റൊരാളെ കീറി മുറിച്ച്‌ മുന്നോട്ട് പോകുമ്ബോള്‍ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും’. – പാര്‍വതി വ്യക്തമാക്കി.

Read more about:
EDITORS PICK