പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി, സംഭവം മലപ്പുറത്ത്

Pavithra Janardhanan June 17, 2021

പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്ത് യുവാവ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി.പെരിന്തല്‍മണ്ണ ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീയെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയുടെ പിതാവിന്റെ കടയില്‍ തീപിടുത്തമുണ്ടാകുകയും, വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നിലും വിനീഷ് ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

Tags: ,
Read more about:
EDITORS PICK