ആറുവയസുകാരിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ 22 കാരന്‍ അറസ്റ്റില്‍

Pavithra Janardhanan June 18, 2021

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ 22 കാരന്‍ അറസ്റ്റില്‍. ചോക്​ലേറ്റ്​ വാഗ്​ദാനം ചെയ്​ത്​ ഒഡീഷയിലെ നായ്​ഗഡ്​ ജില്ലയിലാണ്​ ക്രൂരമായ സംഭവം നടന്നത്.കേസിലെ പ്രതി സാഗര്‍ ദലായ്​യെ കോടതിയില്‍ ഹാജരാക്കി​യശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പെണ്‍കുട്ടിയെ ജൂണ്‍ 12 മുതലാണ് കാണാതായത് .ഇതേ തുടര്‍ന്ന്​ ബാനിഗൊച്ച സ്​റ്റേഷനില്‍ കുടുംബം പരാതി നല്‍കി. നാലുദിവസത്തിന്​ ശേഷം പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ഗ്രാമത്തിന്​ സമീപo കണ്ടെത്തുകയായിരുന്നു.

ഗ്രാമത്തില്‍ പത്തു വീടുകള്‍ മാത്രമാണ്​ ആകെയുള്ളത്​. ഈ വീടുകളിലുള്ളവരെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചതോടെ പ്രതി സാഗര്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിന്​ ശേഷം കൊലപ്പെടുത്തിയതാണെന്ന്​ സമ്മതിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ വെളിപ്പെടുത്തി . പിന്നീട്​ പൊലീസ്​ ഇയാളെ അറസ്റ്റ്​ ചെയ്​തു. ചോക്​ലേറ്റ്​ നല്‍കാമെന്ന്​ പറഞ്ഞാണ്​ പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്​. തുടര്‍ന്ന്​ ബലാത്സംഗം ചെയ്​തതിന്​ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഗ്രാമീണര്‍ ഉള്‍പ്പടെ ഇയാള്‍ക്കെതിരെ മൊഴി നല്‍കി. ഇയാളുടെ പ്രവൃത്തിയില്‍ പലപ്പോഴും സംശയം തോന്നിയിട്ടുണ്ടെന്നും കുട്ടികളോടൊപ്പം കാണാറുണ്ടെന്നും അവര്‍ക്ക്​ മൊബൈലില്‍ ചിത്രങ്ങള്‍ കാണിച്ചുനല്‍കാറുണ്ടെന്നും ഗ്രാമവാസികള്‍ വെളിപ്പെടുത്തി .

Read more about:
EDITORS PICK