രഞ്ജിനി ഹരിദാസിനുനേരെ അശ്ലീല പരാമര്‍ശം; താരത്തിന്റെ തകർപ്പൻ മറുപടി, വൈറൽ

Pavithra Janardhanan June 18, 2021

മലയാളത്തിലെ പ്രശസ്ത അവതാരകയും മുന്‍ ബിഗ് ബോസ് താരവുമായ രഞ്ജിനി ഹരിദാസ് വളര്‍ത്തു മൃഗങ്ങളെ സ്നേഹിക്കുകയും അവയുടെ സംരക്ഷണത്തിനു വേണ്ടി ഇടപെടലുകളും നടത്തി വരുന്ന താരമാണ്. കഴിഞ്ഞ ദിവസം ഇതുമായിബന്ധപ്പെട്ട് രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത ചിത്രവും അതിനു ഒരാള്‍ നല്‍കിയ കമന്‍റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.വളര്‍ത്തുനായയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് രഞ്ജിനി ഹരിദാസ് പോസ്റ്റ് ചെയ്തത്. എന്നാല്‍ ഈ പോസ്റ്റിന് അടിയില്‍ ഒരാള്‍ കമന്‍റിട്ടത് ഇങ്ങനെ, ‘ഇതില്‍ ഏതാണ് ശരിക്കും പട്ടി?’. അവഹേളിക്കുന്ന പോസ്റ്റിന് ചുട്ടമറുപടിയുമായി താരം രംഗത്തെത്തി. ‘പട്ടി കാട്ടം കമന്റിട്ട നീ തന്നെയാണ് അതെന്നും, ഞങ്ങളൊക്കെ പട്ടികള്‍ ആണ്’- രഞ്ജിനി ഹരിദാസ് നല്‍കിയ മറുപടി ഇങ്ങനെ. എന്നാല്‍ ഇത്തരമൊരു മറുപടി നല്‍കിയിട്ടും അധിക്ഷേപ കമന്‍റിട്ടയാള്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. കമന്‍റുകള്‍ തുടര്‍ന്നതോടെ മറുപടിയുടെ സ്ക്രീന്‍ഷോട്ടുമായി രഞ്ജിനി ഹരിദാസ് രംഗത്തെത്തുകയായിരുന്നു. ഈ സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Read more about:
EDITORS PICK