വിറ്റാമിന്‍ ഡി കുറവുമൂലം ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങള്‍

Pavithra Janardhanan June 18, 2021

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഡി. ഇതിന്റെ കുറവ് ശരീരത്തില്‍ പലവിധ ആരോ​ഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.കൂണ്‍, മുട്ട, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിന്‍ ഡി അളവ് ഉയര്‍ത്തുന്നതിനായി സാല്‍മണ്‍ പോലുള്ള മത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വെയിലുകൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളില്‍ ഓട്ടോ പിടിച്ചും സൂര്യനെ നമ്മള്‍ ഒഴിവാക്കും. എന്നാല്‍ സൂര്യപ്രകാശം നമുക്ക് വിറ്റാമിന്‍ തരുന്നുണ്ട്. വെയിലുകൊള്ളാത്തവര്‍ക്ക് ഉണ്ടാകുന്ന വിറ്റാമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിന്റെ കാരണവും ഇതുതന്നെ.

ബലമുളള എല്ലുകള്‍ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിന്‍ വേണമെന്നതാണ് കാരണം. ഇതുകൂടാതെ ശരീരത്തിലെ ഫോസ്‌ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളില്‍ നീര്‍വീക്കം ചെറുക്കാനും ഈ വിറ്റാമിന്‍ അത്യന്താപേക്ഷിതമാണ്.എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം. ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും. മുതിര്‍ന്നവരില്‍ ഓര്‍മക്കുറവും ക്ഷീണവും കുട്ടികളില്‍ ആസ്ത്മ എന്നിവയുമാണ് മറ്റ് പ്രത്യാഘാതങ്ങള്‍. വൈകല്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന മൃദുവായ അസ്ഥികള്‍ക്കും കാരണം ഈ കുറവുതന്നെ.പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വിറ്റാമിന്‍ ഡി കുറവിനാല്‍ ഉണ്ടായേക്കാം. മുടി കൊഴിച്ചില്‍ ഉണ്ടാകുന്നതിന് പിന്നിലുള്ള ചില കാരണങ്ങളിലൊന്ന് പോഷകങ്ങളുടെ കുറവാണ്. ശരീരത്തില്‍ വിറ്റാമിന്‍ ഡി യുടെ കുറവുണ്ടെങ്കില്‍ അത് മുടി കൊഴിച്ചിലിന് കാരണമായി മാറുന്നു.

Tags: ,
Read more about:
EDITORS PICK