ആയിഷ സുല്‍ത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു

Pavithra Janardhanan June 19, 2021

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവര്‍ത്തക ആയിഷ സുല്‍ത്താന അഭിഭാഷകനൊപ്പം ലക്ഷദ്വീപിലേക്ക് തിരിച്ചു. നാളെ വൈകീട്ടാണ് കവരത്തി പൊലിസിന് മുന്നില്‍ ഹാജരാകുക. രാജ്യവിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ആയിഷ പ്രതികരിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നാടിനു നീതി ലഭിക്കുംവരെ പൊരുതുമെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകുമ്ബോള്‍ ഇവരെ അറസ്റ്റു ചെയ്താല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Read more about:
EDITORS PICK