അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു

Pavithra Janardhanan June 19, 2021

അനധികൃതമായി സർവീസിൽ നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 28 ഡോക്ടർമാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. പലതവണ അവസരം നൽകിയിട്ടും സർവീസിൽ പ്രവേശിക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിക്കാത്തതിനെത്തുടർന്നാണ് സർക്കാർ കർശന നടപടി സ്വീകരിച്ചത്.

സംസ്ഥാനം കോവിഡ് മഹാമാരിയ്ക്കെതിരായ തുടര്ച്ചയായ പോരാട്ടത്തിലാണ്. ആരോഗ്യ പ്രവര്ത്തകര് ഏറ്റവും അത്യാവശ്യമായ സമയം കൂടിയാണിത്. ഈ സാഹചര്യത്തില് അനധികൃതമായി സർവീസിൽ നിന്നും വിട്ടുനില്ക്കുന്നവർ എത്രയും വേഗം സർവീസിൽ പ്രവേശിക്കണമെന്നും മന്ത്രി അഭ്യര്ത്ഥിച്ചു.

Read more about:
EDITORS PICK