നേപ്പാളില്‍ പ്രളയവും ഉരുള്‍പൊട്ടലും; ഏഴ് മരണം

Pavithra Janardhanan June 19, 2021

നേപ്പാളില്‍ വെല്ലുവിളി ഉയര്‍ത്തി ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയത്തില്‍ നേപ്പാളില്‍ ഒരു ഇന്ത്യക്കാരനും രണ്ട് ചൈനീസ് തൊഴിലാളികളുമടക്കം 11 പേര്‍ മരിച്ചു. 25 ഓളം പേരെ കാണാതായി. കാഠ്മണ്ഡുവിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശമായ സിന്ധുപാല്‍ചൌക്ക് ജില്ലയിലെ മേലംചി പട്ടണത്തിന് സമീപമാണ് മൂന്ന് തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി പേരെ വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു. 2015 ലെ ഭൂകമ്ബത്തിന്‍റെ പ്രഭവകേന്ദ്രങ്ങളിലൊന്നാണ് ഇപ്പോള്‍ വെള്ളപ്പൊക്കമുണ്ടായ സിന്ധുപാല്‍‌ചോക്ക് പ്രദേശം.

മേലംചി പട്ടണത്തില്‍ മാത്രം 200 ഓളം വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നു. കുടിവെള്ള പദ്ധതി നിര്‍മ്മാണത്തിനായെത്തിയ ചൈനീസ് തൊഴിലാളികളാണ് മരിച്ചവരില്‍ രണ്ട് പേരെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പര്‍വതനിരയായ സിന്ധുപാല്‍ചൗക്കിലും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലുമുണ്ടായ വെള്ളപ്പൊക്കത്തില്‍ 25 ഓളം കാണാതായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പെയ്ത കനത്ത മഴയില്‍ നേപ്പാളിലെ റോഡുകള്‍ മിക്കതും തകര്‍ന്നു, പാലങ്ങള്‍ ഒഴുകിപ്പോയതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. മത്സ്യ ഫാമുകളും കന്നുകാലികളും ഒഴുകിപ്പോയി.

Tags: ,
Read more about:
EDITORS PICK