സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

Pavithra Janardhanan June 19, 2021

യമനില്‍ വെടിനിര്‍ത്തലിനുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെ സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം. അബഹ വിമാനത്താവളത്തിന് നേരെയെത്തിയ ഡ്രോണ്‍ സൗദി സഖ്യസേന പ്രതിരോധിച്ചു.സംഭവത്തില്‍ ആര്‍ക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അതേസമയം യു.എസിന്റെ നേതൃത്വത്തില്‍ യമനില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

ലെന്‍ഡര്‍കിങാണ് യമനിലേക്കുള്ള യു.എസിന്റെ പ്രത്യേക ദൂതന്‍. യു.എസ് പ്രസിഡണ്ടായി ബൈഡന്‍ അധികാരമേറ്റ ശേഷം ആറാം തവണയാണ് ലെന്‍ഡര്‍കിങിനെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നത്.

Tags:
Read more about:
EDITORS PICK