യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍

Pavithra Janardhanan June 21, 2021

ജൂണ്‍ 21, ലോകമെമ്ബാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുകയാണ്. യോഗ സൗഖ്യത്തിനായി- എന്നതാണ് ഈവര്‍ഷത്തെ യുണൈറ്റഡ് നേഷന്‍സിന്റെ വെബ്സൈറ്റ് തീം. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താന്‍ സാധിക്കും. യോഗ ചെയ്യുന്നവര്‍ പാലിച്ചിരിക്കേണ്ട 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

* വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ സ്ഥലത്തായിരിക്കണം യോഗ ചെയ്യേണ്ടത്. അടച്ചിട്ടിരിക്കുന്ന ഒരു മുറി ഒരിക്കലും യോഗയ്ക്കായ് തിരഞ്ഞെടുക്കരുത്.

* യോഗ ചെയ്യാന്‍ തുടങ്ങതിനു മുന്‍പായി പ്രാര്‍ഥനയോടുകൂടി തുടങ്ങുന്നതായിരിക്കും ഉത്തമം.

* കിഴക്കുദിക്കിനഭിമുഖമായി യോഗ ചെയ്യുന്നതായിരിക്കും വളരെ ഉത്തമം.

* ശരീരശുദ്ധി വരുത്തിയിട്ട് വേണം യോഗ ചെയ്യാന്‍ തുടങ്ങാന്‍.

* പുരുഷന്മാര്‍ അടിയില്‍ മുറുകിയ വസ്ത്രവും സ്ത്രീകള്‍ അയഞ്ഞ വസ്ത്രവും ധരിക്കുന്നതാണ് ഉത്തമം.

* രാവിലെ നാലു മുതല്‍ ഏഴുമണിവരെയുള്ള സമയമായിരിക്കും ഇതിന് ഉത്തമം. അതിനു സാധിക്കാത്തവര്‍ വൈകിട്ടു നാലര മുതല്‍ ഏഴുമണിവരെയും ചെയ്യാം.

* കഠിനമായ രോഗത്തിനടിമയായവര്‍ ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രമേ യോഗ ചെയ്യാവൂ.

* ബലംപിടിച്ചോ വളരെയധികം കഷ്ടപ്പെട്ടോ സംസാരിച്ചുകൊണ്ടോ മറ്റു കര്‍മങ്ങളിലേര്‍പ്പെട്ടുകൊണ്ടോ ചെയ്യേണ്ട ഒന്നല്ല യോഗ.

* യോഗ ചെയ്യുന്ന ആള്‍ മദ്യപാനം, പുകവലി, മുറുക്ക് മുതലായവ ഒഴിവാക്കുന്നത് ഉത്തമമായിരിക്കും.

* യോഗ ചെയ്യുന്ന അവസരത്തില്‍ തറയില്‍ ഒരു പായോ ഷീറ്റോ വിരിച്ചതിനുശേഷമേ തുടങ്ങാവൂ.

Read more about:
EDITORS PICK