പൂര്‍ണമായും ഇലക്ട്രിക് ആകാനൊരുങ്ങി ഫോര്‍ഡ് ലിങ്കണ്‍, ആദ്യ ഇലക്ട്രിക് അടുത്ത വര്‍ഷം

Pavithra Janardhanan June 21, 2021

പ്രമുഖ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡിന്‍റെ ആഡംബര വാഹന വിഭാഗമാണ് ലിങ്കണ്‍ വാഹനം. ഇപ്പോള്‍ ഇതാ ലിങ്കണ്‍ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലിങ്കണിന്റെ ആദ്യ ഇലക്‌ട്രിക് മോഡല്‍ 2022-ല്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ലിങ്കണ്‍ ബ്രാന്റിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് ആദ്യ ഇലക്‌ട്രിക് മോഡല്‍ എത്തുക എന്നാണ് സൂചനകള്‍ ലഭിക്കുന്നത്.ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി ഈയിടെ ഫോര്‍ഡ് ഒരു പ്ലാറ്റ്‌ഫോം നേരെത്തെ വികസിപ്പിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമിലായിരിക്കും ലിങ്കണിന്റെ ഇലക്‌ട്രിക് വാഹനം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

രണ്ട് ഇലക്‌ട്രിക് പ്ലാറ്റ്‌ഫോമാണ് ഫോര്‍ഡ് വികസിപ്പിച്ചിട്ടുള്ളത്. ചെറിയ എസ്‍യുവികള്‍ക്കും സെഡാനുകള്‍ക്കുമായി ഒന്നും എസ്‍യുവികള്‍ക്കായി മറ്റൊന്നും. അടുത്തിടെ പുറത്തിറങ്ങിയ ഫോര്‍ഡ് ഇ-150 ലൈറ്റനിങ്ങ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്.

Tags:
Read more about:
EDITORS PICK