കാളിദാസ് ജയറാമിന്റെ ‘ബാക്ക് പാക്കേഴ്സ്’ എത്തി, ഒരു രൂപയ്ക്ക് സിനിമ കാണാം

Pavithra Janardhanan June 21, 2021

കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ബാക്ക് പാക്കേഴ്സ് റിലീസ് ചെയ്തു. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സ് സിലൂടെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒരു രൂപ മുടക്കിയാല്‍ ഈ പ്ലാറ്റ്ഫോമിലൂടെ ചിത്രം കാണാനാകും. ഇന്നു മുതലാണ് ബാക്ക് പാക്കേഴ്സ് പ്രദര്‍ശനത്തിന് എത്തിയത്. സംവിധായകന്‍ ജയരാജ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് അറിയിച്ചത്. കാന്‍സര്‍ രോഗബാധിതരായി മരണം കാത്തുകിടക്കുന്ന ഒരു യുവാവിന്‍റേയും യുവതിയുടേയും ജീവിതവും പ്രണയവും അവരുടെ സ്വപ്നങ്ങളുമെല്ലാമാണ് സിനിമ പറയുന്നത്. കാര്‍ത്തിക നായരാണ് ചിത്രത്തിലെ നായികയായെത്തുന്നത്.അഭിനന്ദന്‍ രാമാനുജമാണ് സിനിമയുടെ ഛായാഗ്രഹണം. രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Read more about:
EDITORS PICK