കരസേനയില്‍ 191 ഒഴിവ്; ജൂണ്‍ 23 വരെ അപേക്ഷിക്കാം

Pavithra Janardhanan June 22, 2021

കരസേനയിലെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷിക്കാം. പുരുഷന്മാരുടെ എസ്.എസ്.സി. (ടെക്)-57-ലേക്കും വനിതകളുടെ എസ്.എസ്.സി.ഡബ്ല്യു. (ടെക്)-28-ലേക്കും വിധവകള്‍ക്കുള്ള എസ്.എസ്.ഡബ്ല്യു. (നോണ്‍ ടെക്) (നോണ്‍ യു.പി.എസ്.സി.) വിഭാഗങ്ങളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അവിവാഹിതരായ പുരുഷന്മാര്‍, അവിവാഹിതരായ സ്ത്രീകള്‍, സൈനികരുടെ വിധവകള്‍ എന്നിവര്‍ക്കാണ് അര്‍ഹത. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാര്‍ക്ക് 175 ഒഴിവുകളും വനിതകള്‍ക്ക് 14 ഒഴിവുകളും വിധവകള്‍ക്ക് രണ്ട് ഒഴിവുകളുമാണുള്ളത്. ആകെ 191 ഒഴിവ്. ഒക്ടോബറില്‍ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ കോഴ്സ് ആരംഭിക്കും.

യോഗ്യത

  • വ്യത്യസ്ത ടെക്നിക്കല്‍ സ്ട്രീമുകളിലാണ് ഒഴിവുകളുള്ളത്. ബന്ധപ്പെട്ട വിഷയത്തിലെ ബി.ഇ./ബി.ടെക്. ആണ് അപേക്ഷിക്കാനുള്ള യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അവര്‍ ഒക്ടോബര്‍ ഒന്നിനുമുന്‍പ് കോഴ്സ് വിജയിച്ചതിനുള്ള രേഖകള്‍ ഹാജരാക്കണം. ടെക്നിക്കല്‍ വിഭാഗത്തിലെ ഒഴിവില്‍ ഏത് സ്ട്രീമിലെയും ബി.ഇ./ബി.ടെക്. ആണ് യോഗ്യത. നോണ്‍ ടെക്നിക്കല്‍ വിഭാഗത്തിലെ ഒഴിവിലേക്ക് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി

  • 20-27 വയസ്സ്. അതായത് 1994 ഒക്ടോബര്‍ രണ്ടിനും 2001 ഒക്ടോബര്‍ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. വിധവകള്‍ക്കുള്ള കൂടിയ പ്രായപരിധി: 2021 ഒക്ടോബര്‍ ഒന്നിന് 35 വയസ്സ്.

തിരഞ്ഞെടുപ്പ്

  • അപേക്ഷകരില്‍നിന്ന് തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ക്ക് അഭിമുഖത്തിന് അവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ടവരുടെ വിവരം ഇ-മെയിലിലൂടെ അറിയിക്കും. രണ്ട് ഘട്ടങ്ങളിലായാണ് അഭിമുഖം. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജി ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുണ്ടാകും. അഭിമുഖം അഞ്ചുദിവസമായിരിക്കും.

അപേക്ഷ www.joinindianarmy.nic.in വഴി ജൂണ്‍ 23 വരെ നല്‍കാം.

Tags:
Read more about:
EDITORS PICK