വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റില്‍

Pavithra Janardhanan June 22, 2021

ശാസ്താംകോട്ട പോരുവഴിയില്‍ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടര്‍കൂടിയായ കിരണ്‍ കുമാറിനെ ചോദ്യം ചെയ്ത ശേഷം ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റുവകുപ്പുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷം ചേര്‍ക്കാനാണ് പോലീസ് തീരുമാനം.വിസ്മയെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ കിരണ്‍ കുമാര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ആത്മഹത്യ ചെയ്ത ദിവസം മര്‍ദിച്ചിട്ടില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതാണ്. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരിലാണ് പല തവണ വഴക്കുണ്ടായതെന്നും കിരണ്‍ പൊലീസിനോട് പറഞ്ഞു.

കിരണിന്റെ അമ്മയും തന്റെ മകളെ ആക്രമിക്കാറുണ്ടെന്ന് വിസ്മയയുടെ മാതാവ് ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. മരിക്കുന്നതിന് തലേ ദിവസം കിരണിന്റെ സഹോദരി വീട്ടിലെത്തിയതായും വിവരമുണ്ട്. ഈ സാഹചര്യത്തില്‍ കിരണിന്റെ കുടുംബത്തേയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Read more about:
EDITORS PICK