ഇലക്‌ട്രിക് സ്കൂട്ടറുമായി യമഹ എത്തുന്നു

Pavithra Janardhanan June 22, 2021

ഇന്ത്യന്‍ വിപണി കീഴടക്കുവാന്‍ ഇലക്‌ട്രിക് സ്കൂട്ടറുമായി വാഹന നിര്‍മ്മാതാക്കളായ യമഹ. ഇതിനായി ഇരുചക്ര വാഹനങ്ങളില്‍ ഇലക്‌ട്രിക് സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള വിശദമായ പദ്ധതികള്‍ യമഹ ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ഇലക്‌ട്രിക് സാങ്കേതിക വിദ്യയിലുള്ള വാഹനങ്ങള്‍ എത്തിക്കുന്നതിന്റെ ആദ്യ ചുവടുവയ്പ്പായി ഹൈബ്രിഡ് വാഹനങ്ങള്‍ എത്തിക്കാനാണ് യമഹ പദ്ധതി ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി യമഹ ഫസിനോ എഫ്.ഐ. ഹൈബ്രിഡ്, റെയ് ഇസഡ്.ആര്‍ ഹൈബ്രിഡ് തുടങ്ങിയ വാഹനങ്ങളാണ് നിരത്തുകളില്‍ എത്തിക്കാനൊരുങ്ങുന്നത്. ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളിലേക്കുള്ള യമഹയുടെ ആദ്യ ചുവടുവയ്പ്പാണ് ഇത്. ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിന് നിരവധി വെല്ലുവിളികളാണുള്ളത്.

ചാര്‍ജിങ്ങ് സൗകര്യം, ബാറ്ററി ഉത്പാദനം, ബാറ്ററി സ്വാപ്പിങ്ങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഇതില്‍ പ്രധാനം. വാഹനങ്ങളുടെ വിലയും പ്രകടനവും തുല്യ പ്രധാന്യമുള്ളവയാണ്. ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കില്ല. സര്‍ക്കാരിന്റെ ഇലക്‌ട്രിക് പോളിസി വിലയിരുത്തിയ ശേഷം യമഹയുടെ ഇ.വി. എത്തുക – കമ്ബനി മേധാവി രവീന്ദര്‍ സിങ്ങ് അറിയിച്ചു.

Read more about:
EDITORS PICK