സിമന്റ് കോര്‍പറേഷനില്‍ 46 എഞ്ചിനീയര്‍, ഓഫീസര്‍ ഒഴിവുകള്‍; ജൂണ്‍ 30വരെ അപേക്ഷിക്കാം

Pavithra Janardhanan June 23, 2021

ഡല്‍ഹിയിലെ സിമന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ 46 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എഞ്ചിനീയര്‍, ഓഫീസര്‍ തസ്തികയിലാണ് അവസരം. കരാര്‍ നിയമനമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. എഞ്ചിനീയര്‍- 29: ഒഴിവുകള്‍: പ്രൊഡക്ഷന്‍- 8, മെക്കാനിക്കല്‍- 6, സിവില്‍- 3, മൈനിങ്- 4, ഇന്‍സ്ട്രുമെന്റേഷന്‍- 4, ഇലക്‌ട്രിക്കല്‍- 4. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിങ് ബിരുദം. പ്രൊഡക്ഷന്‍ ഡിസിപ്ലിനില്‍ എം.എസ്സി. കെമിസ്ട്രിയും പരിഗണിക്കും. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.ഓഫീസര്‍- 7: വിവിധ വിഭാഗങ്ങളിലാണ് ഒഴിവ്. മെറ്റീരിയല്‍ മാനേജ്മെന്റ്- 3: ബിരുദവും മെറ്റീരിയല്‍ മാനേജ്മെന്റ് എഞ്ചിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം/ഡിപ്ലോമ. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

മാര്‍ക്കറ്റിങ്- 2: മാര്‍ക്കറ്റിങ്ങില്‍ രണ്ടുവര്‍ഷത്തെ എംബിഎ/ തത്തുല്യം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്- 4: സി എ/ഐസിഡബ്ല്യുഎ/ഫിനാന്‍സില്‍ രണ്ടുവര്‍ഷത്തെ എംബിഎ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
ഹ്യൂമന്‍ റിസോഴ്സ്- 2: പേഴ്സണല്‍ മാനേജ്മെന്റ്/എച്ച്‌ ആര്‍/ലേബര്‍ വെല്‍ഫെയര്‍/ഐആര്‍ എംബിഎ/ ബിരുദാനന്തരബിരുദം/ ഡിപ്ലോമ/ എം എസ് ഡബ്ല്യു. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
കമ്ബനി സെക്രട്ടറി- 1: യോഗ്യത: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്ബനി സെക്രട്ടറീസ് ഓഫ് ഇന്ത്യ മെമ്ബര്‍ഷിപ്പ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

രാജ്ഭാഷ അധികാരി- 1: യോഗ്യത: ഹിന്ദിയില്‍ ബിരുദാനന്തര ബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ലീഗല്‍- 4: യോഗ്യത: മൂന്നുവര്‍ഷത്തെ എല്‍എല്‍ബി ബിരുദം. അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ എല്‍എല്‍ബി രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.cciltd.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ജൂണ്‍ 30.

Read more about:
EDITORS PICK