യുവാക്കളെ വെട്ടിയ കേസ്, ആറ്​ പ്രതികള്‍ പിടിയില്‍

Pavithra Janardhanan June 23, 2021

ര​ണ്ട്​ യു​വാ​ക്ക​ളെ മാ​ര​ക​മാ​യി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ ആ​റു​പേ​ര്‍ പി​ടി​യി​ലാ​യി.അ​രൂ​ര്‍ കോ​ക്കാ​ട്ട് വീ​ട്ടി​ല്‍ ജി​ഷ്ണു (25), മ​ട്ടാ​ഞ്ചേ​രി അ​മ്ബ​ല​ത്ത് വീ​ട്ടി​ല്‍ അ​ഫ്സ​ല്‍(26), അ​രൂ​ര്‍ റോ​ണി നി​വാ​സി​ല്‍ ലി​ജി​ന്‍ (24), എ​ഴു​പു​ന്ന കൂ​ട്ടു​ങ്ക​ല്‍​വീ​ട്ടി​ല്‍ ജി​ബി​ന്‍ (24), എ​ഴു​പു​ന്ന ക​മ്ബോ​ള​ത്ത് വീ​ട്ടി​ല്‍ ജ​യ്സ​ണ്‍ (24), എ​ഴു​പു​ന്ന മാ​ട​മ്ബി​ത്ത​റ കൊ​ര​മ്ബാ​ത്ത് കോ​ള​നി​യി​ല്‍ വി​ഷ്ണു (25) എ​ന്നി​വ​രെ​യാ​ണ്​ അ​രൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.19ന് ​രാ​ത്രി​യി​ലാ​ണ്​ സം​ഭ​വം. എ​ര​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ല്‍, പ്ര​ജീ​ഷ്‌എ​ന്നി​വ​രെ​യാ​ണ്​ ഇ​വ​ര്‍ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ആ​ദി​ലി​നെ വീ​ട്ടി​നു​ള്ളി​ല്‍​നി​ന്നു വ​ലി​ച്ചു പു​റ​ത്തി​റ​ക്കി​യാ​ണ്​ വെ​ട്ടി​യ​ത്. ഇ​രു​വ​രും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വെ​ട്ടേ​റ്റ​വ​രും വെ​ട്ടി​യ​വ​രും ക​ഞ്ചാ​വ് വി​ല്‍​പ​ന സം​ഘ​ത്തി​ല്‍ പെ​ട്ട​വ​രാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.ആ​ക്ര​മ​ണ​ത്തി​നു​പ​യോ​ഗി​ച്ച ഇ​രു​മ്ബു ദ​ണ്ഡ്, വ​ടി​വാ​ള്‍, മ​ഴു, സ്പ്രി​ങ് ക​ത്തി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ള്‍ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ആ​റു പേ​ര്‍​ക്കും എ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ്​​ കേ​സ്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:
Read more about:
EDITORS PICK