16കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് പിടിയിൽ

Pavithra Janardhanan June 25, 2021

തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍. പൂന്തുറ സ്വദേശി അഖിനേഷിനെയാണ് കഴക്കൂട്ടം പോലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി.സംഭവത്തെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ചൈല്‍ഡ് ലൈനാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK