വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈൻ രാജിവെച്ചു

Pavithra Janardhanan June 25, 2021

വനിത കമ്മീഷന്‍ അധ്യക്ഷസ്ഥാനത്ത്​ നിന്ന്​​ എം.സി.ജോസഫൈൻ രാജിവെച്ചു. ചാനല്‍ ചര്‍ച്ചയ്ക്കിടെ പരാതി പറയാന്‍ വിളിച്ച യുവതിയെ അവഹേളിച്ച സംഭവത്തില്‍ ജോസഫൈനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.കാലാവധി അവസാനിക്കാന്‍ എട്ടുമാസം ശേഷിക്കെയാണ് ജോസഫൈന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയുന്നത്.

ഭര്‍തൃവീട്ടിലെ പീഡനത്തില്‍ പരാതി നല്‍കാന്‍ വിളിച്ച യുവതിക്ക് വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നല്‍കിയ മറുപടിവിവാദമാവുകയായിരുന്നു.യുവതി വിളിച്ചപ്പോള്‍ ജോസഫൈന്‍ പ്രതികരിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags:
Read more about:
EDITORS PICK