മലപ്പുറത്ത് ഭാര്യയെയും നാല് കുട്ടികളെയും രാത്രിയില്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു, ഭർത്താവിനെതിരെ കേസ്

Pavithra Janardhanan June 26, 2021

മലപ്പുറം വണ്ടൂര്‍ നടുവത്ത് ഭാര്യയെയും മക്കളെയും ഭര്‍ത്താവ് രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. 21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികള്‍ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്. ചക്കാലപ്പറമ്ബ് ചേന്നംകുളങ്ങര സ്വദേശി ഷമീറിനെതിരെ വണ്ടൂര്‍ പൊലീസ് കേസെടുത്തു.ഒരാഴ്ച മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പ്രദേശത്തെ സ്വകാര്യ വിദ്യാലയത്തിന്‍റെ ഗേറ്റിന് മുന്നില്‍ അലറിക്കരയുന്ന നിലയിലാണ് നാട്ടുകാര്‍ യുവതിയെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

പിന്നീട് പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ച്‌ യുവതിയെയും കുട്ടികളെയും മലപ്പുറത്തെ സ്‌നേഹിത ഭവനിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ് ഷമീര്‍ മദ്യപിച്ച്‌ വീട്ടിലെത്തി മര്‍ദിക്കുന്നത് പതിവാണെന്ന് പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ വെള്ളിയാഴ്ചയാണ് വണ്ടൂര്‍ പൊലീസ് കേസെടുത്തത്.

Read more about:
EDITORS PICK