പിറന്നാൾ നിറവിൽ മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപി

Pavithra Janardhanan June 26, 2021

പിറന്നാൾ നിറവിൽ മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപി . അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിട്ടു.മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന സൂപ്പർസ്റ്റാറിനെ പോസ്റ്ററിൽ കാണാം.ചിത്രം മാസ് ആക്‌ഷൻ എന്റർടെയ്നറായിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു.

എത്തിറിയൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.സിനിമയുടെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

Tags:
Read more about:
EDITORS PICK