സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം110,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

Pavithra Janardhanan June 28, 2021
സംസ്ഥാനത്ത് ഇന്ന് 8063 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര് 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര് 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന് സാമ്പിള്, സെന്റിനല് സാമ്പിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 57 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7463 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര് 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്ഗോഡ് 495, ആലപ്പുഴ 439, കണ്ണൂര് 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
48 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 11, കാസര്ഗോഡ് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര് 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1593, കൊല്ലം 1306, പത്തനംതിട്ട 438, ആലപ്പുഴ 711, കോട്ടയം 523, ഇടുക്കി 393, എറണാകുളം 1221, തൃശൂര് 1108, പാലക്കാട് 1018, മലപ്പുറം 1104, കോഴിക്കോട് 965, വയനാട് 263, കണ്ണൂര് 391, കാസര്ഗോഡ് 495 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,64,543 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 25,687 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.ടി.പി.ആര്. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്. 8ന് താഴെയുള്ള 313, ടി.പി.ആര്. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

അതേസമയം സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എന്നാല്‍ വിവിധ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയ വിഭാഗങ്ങളുടെ മുന്‍ഗണന തുടരുന്നതാണ്.വാക്‌സിന്‍ എടുക്കുന്നതിനായി കോവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്‌സിനേഷന്‍ സെന്ററുകളില്‍ പോയി ആരും തിരക്ക് കൂട്ടരുത്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്റെ എണ്ണം പരമാവധി കൂട്ടുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തില്‍ 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. 8.96 ശതമാനം പേര്‍ക്ക് (29,93,856) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 13,31,791 പേര്‍ക്ക് ഒന്നാം ഡോസും 3,13,781 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,45,572 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ല ഒന്നാമതാണ്. 12,42,855 പേര്‍ക്ക് ഒന്നാം ഡോസും 3,72,132 പേര്‍ക്ക് രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 16,14,987 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയാണ് രണ്ടാമത്.

Tags: ,
Read more about:
EDITORS PICK