ദില്ലിയില്‍ ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

Pavithra Janardhanan June 28, 2021

കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.ജിംമുകള്‍ 50% ശേഷിയില്‍ തുറക്കാമെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.കഴിഞ്ഞ ദിവസം 89 കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് ദില്ലിയില്‍ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറില്‍ താഴെ കേസുകളാണ് ദില്ലിയില്‍ സ്ഥിരീകരിച്ചത്.കര്‍ണാടകയില്‍ 3604 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 89 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മഹാരാഷ്ട്രയില്‍ 9974 കേസുകളും 143 മരണങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തു. തമിഴ്നാട്ടില്‍ 5127 കേസുകളാണ് റിപ്പോര്‍ട്ട്‌ ചെയ്തത്.

അതേസമയം, ഡെല്‍റ്റ പ്ലസ് വൈറസ് ബാധ ശ്വാസകോശത്തെ ബാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സിഡസ് കാഡില വാക്‌സിനുള്ള പരീക്ഷണം പുരോഗമിക്കുന്നു. ജൂലൈ അവസാനത്തോടെ, 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കാന്‍ സാധിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ കോവിഡ് രോഗംമുക്തി നിരക്ക് 96.75%മായി ഉയര്‍ന്നു.

Tags: ,
Read more about:
EDITORS PICK