ഡല്‍ഹി എയിംസില്‍ തീപിടുത്തം

Pavithra Janardhanan June 28, 2021

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സില്‍ തീപിടുത്തം. തിങ്കളാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്റ്റോറൂമിലാണ് തീപിടിത്തമുണ്ടായത്.

‘ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ എയിംസിലെ സ്​റ്റോര്‍ റൂമില്‍ ചെറിയ തീപിടിത്തമുണ്ടായി. തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല’ -ഡല്‍ഹി ഫയര്‍ വിഭാഗം പറഞ്ഞു. എല്ലാ രോഗികളെയും രക്ഷിച്ചെന്നും, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസും അറിയിച്ചു. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. ഇതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് ഡിസിപി അതുല്‍ താക്കൂര്‍ പറഞ്ഞു.

Tags: ,
Read more about:
EDITORS PICK