കോര്‍പറേഷനില്‍ ശുചീകരണ തൊഴിലാളിയെ കടന്നു പിടിച്ചു; ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

Pavithra Janardhanan June 28, 2021

ശുചീകരണ തൊഴിലാളിയെ കടന്നു പിടിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റിൽ.തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിനുള്ളില്‍ ശുചീകരികരണ തൊഴിലാളിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച കേസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ മലയിന്‍കീഴ് തച്ചോട്ട്കാവ് സ്വദേശി അജിയെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.കോര്‍പറേഷന്‍ ഓഫീസിലെ ക്യാബിനുള്ളിലേക്ക് വിളിപ്പിച്ച്‌ അജി കടന്നു പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ പരാതി. അജിയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.

Tags: ,
Read more about:
EDITORS PICK