മുടി വളര്‍ത്തിയിട്ട് മനസിലാകുന്നുണ്ടോ?പിറന്നാള്‍ ദിനത്തില്‍ ആരാധകന് സര്‍പ്രൈസ് നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടി

Pavithra Janardhanan June 28, 2021

പിറന്നാള്‍ ദിനത്തില്‍ തന്റെ ആരാധകനെ വിളിച്ച് സര്‍പ്രൈസ് നല്‍കി നടന്‍ മമ്മൂട്ടി . കോഴിക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ അശ്വിനെയാണ് മമ്മൂട്ടി വീഡിയോ കാള്‍ ചെയ്ത് ഞെട്ടിച്ചത്. സാമൂഹിക പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗമാണ് മമ്മൂട്ടിയുടെ വലിയ ആരാധകനായ അശ്വിനെ താരം വീഡിയോ കോള്‍ ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.

ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാള്‍ രാവായിരുന്നു ട്ടോ …..ഓന്റെ ആഗ്രഹം അറിഞ്ഞ് അദ്ദേഹം വീഡിയോ കോളില്‍ വിളിച്ചു ..കുറെ സമയം സംസാരിച്ചു.അശ്വിന്‍ ഇത്രയേറെ സന്തോഷിച്ച അവസരം വെറെയില്ല ,സ്‌നേഹം പ്രാര്‍ത്ഥന മമ്മുക്ക എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് നര്‍ഗീസ്ബീഗം കുറിച്ചത്. അശ്വിന്റെ വിശേഷങ്ങള്‍ തിരക്കുന്ന താരം താന്‍ താടിയും മുടിയും വളര്‍ത്തിയിട്ട് മനസിലാകുന്നുണ്ടോ എന്നും വീഡിയോ കോ ളിനിടെ ചോദിക്കുന്നുണ്ട്.

അശ്വിനെക്കുറിച്ച് മമ്മൂക്കയോട് പറഞ്ഞത് തന്റെ സുഹൃത്ത് സ്മിതയാണെന്നും അശ്വിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ് ഇതെന്നും അശ്വിന്റെ കുടുംബവും നര്‍ഗീസ് ബീഗവും പറയുന്നു. കഴിഞ്ഞദിവസമാണ് അശ്വിന് മമ്മൂട്ടിയെ കാണാന്‍ ആഗ്രഹം ഉണ്ടെന്ന തരത്തിലുള്ള പോസ്റ്റ് നര്‍ഗീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

Read more about:
EDITORS PICK