പനീര്‍ കഴിക്കൂ,ഗുണങ്ങൾ അറിയൂ

Pavithra Janardhanan June 28, 2021

പാല് ഉത്പന്നങ്ങളില്‍ ഏറ്റവും പ്രധാനിയായ പനീര്‍ നിരവധി പോഷകഗുണങ്ങളാല്‍ സമ്ബുഷ്ടമാണ്. ജീവകങ്ങള്‍, ധാതുക്കള്‍, കാല്‍സ്യം, ഫോസ്ഫറസ് എന്നിവ പനീറില്‍ ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് പനീര്‍ കഴിക്കുന്നത് വളരെ ഉത്തമമാണ്. പാലിനെ അപേക്ഷിച്ച്‌ പനീറില്‍ ലാക്ടോസിന്റെ അളവ് കുറവായതിനാല്‍ കുട്ടികളുടെ പല്ലുകള്‍ക്ക് കേടുണ്ടാകില്ല.നഷ്ടപ്പെട്ട ഊര്‍ജം വളരെ പെട്ടെന്ന് വീണ്ടെടുക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പനീര്‍ വളരെയധികം സഹായിക്കും.

ഗര്‍ഭിണികള്‍ക്ക് ആവശ്യമായ ജീവകം ബി കോംപ്ലക്സ് വൈറ്റമിനായ ഫോളേറ്റുകള്‍ പനീറില്‍ ധാരാളം തന്നെയുണ്ട്. കുട്ടികളില്‍ ചുമ, ജലദോഷം, ആസ്മ മുതലായവ വരുന്നതിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പനീര്‍ ശീലമാക്കാം. ധാരാളം മഗ്നീഷ്യം അടങ്ങിയതിനാല്‍ ഹൃദയാരോഗ്യം നിലനിര്‍ത്താനും മികച്ചതാണ് പനീര്‍.

Tags:
Read more about:
EDITORS PICK