‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’ വരെ, ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമയുടെ 12 വർഷങ്ങൾ, ഓർമ്മചിത്രത്തിനൊപ്പം നടൻ പൃഥ്വിരാജ്

Pavithra Janardhanan June 28, 2021

‘തനിയാവര്‍ത്തനം’ മുതല്‍ ‘നിവേദ്യം’ വരെ, ലോഹിതദാസ് ഇല്ലാത്ത മലയാള സിനിമയുടെ 12 വര്‍ഷങ്ങള്‍ ആണ് കടന്നുപോയത്.കാലമിത്ര കഴിഞ്ഞിട്ടും ലോഹി മലയാളികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു. സംവിധായകന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നാടകകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വിയോഗം 2009 ജൂണ്‍ 28നായിരുന്നു.സിബി മലയില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം തനിയാവര്‍ത്തനത്തിന്റെ തിരക്കഥകൃത്തായിട്ടാണ് ലോഹിതദാസ് എന്ന പ്രതിഭയുടെ തുടക്കം.സൂപ്പര്‍സ്റ്റാറുകളും മുന്‍നിര നായകന്മാരും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ വേഷമിട്ടു.മുപ്പത്തിയഞ്ചോളം തിരക്കഥകള്‍ പിറന്നു.ഒരു ദേശീയ പുരസ്‌കാരവും ആറ് സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.

ഇപ്പോഴിതാ താരത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്.ചന്ദ്രഹാസന്‍ എന്ന ലോറി ഡ്രൈവറുടെ വേഷത്തില്‍ പൃഥ്വി എത്തിയ ലോഹിതദാസ് ചിത്രം ചക്രത്തിന്റെ ഓര്‍മ്മചിത്രത്തിനൊപ്പമാണ് താരത്തിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ മരണം മലയാള സിനിമക്കെന്നപോലെ തന്നെ തനിക്കും നല്‍കിയത് വലിയ നഷ്ടമാണെന്നാണ് നടന്‍ കുറിച്ചത്. സെറ്റിലെ ഓര്‍മ്മചിത്രത്തിനൊപ്പമാണ് പൃഥ്വിയുടെ വാക്കുകള്‍.ഒരു നടന്‍ എന്ന നിലയില്‍ തന്നെ ഏറെ സ്വാധീനിച്ചവരില്‍ ഒരാളാണ് ലോഹി സാര്‍ ,തന്റെ കഴിവിന്റെ വ്യത്യസ്ത തലങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ച ഒരു ചിത്രമാണ് അദ്ദേഹത്തോടൊപ്പം ലഭിച്ചതെന്നും താരം കുറിച്ചു. അദ്ദേഹം വിടപറഞ്ഞപ്പോള്‍ തങ്ങള്‍ ഒന്നിച്ച് ആരംഭിക്കാനിരുന്ന നടക്കാതെ പോയ സിനിമ തന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായി അവശേഷിക്കുന്നതായും എന്നും ഞങ്ങളുടെ ഹൃദയത്തില്‍ അധിവസിക്കുന്ന ഇതിഹാസം,എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

 

Read more about:
EDITORS PICK