ബ്രഹ്മിയുടെ ആരോഗ്യഗുണങ്ങള്‍ അറിയാം

Pavithra Janardhanan June 29, 2021

ആരോഗ്യഗുണങ്ങളാല്‍ സമൃദ്ധമാണ് ബ്രഹ്മി ആയുര്‍വേദത്തിലെ ഔഷധസസ്യം. കുട്ടികളുടെ ബുദ്ധിയ്ക്കും ഓര്‍മയ്ക്കുമാണ് ബ്രഹ്മി ഉപയോഗിച്ചു വരുന്നതെങ്കിലും മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ് ബ്രഹ്മി. ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. ഉണക്കിപ്പൊടിച്ച ബ്രഹ്മി പാലിലോ തേനിലോ ചേര്‍ത്ത് ദിവസേന കഴിക്കുന്നത് ഓര്‍മ്മശക്തി ശക്തിപ്പെടുത്തും.

വെറുംവയറ്റില്‍ ബ്രഹ്മിനീര് കുടിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്. പ്രമേഹമുള്ളവര്‍ ദിവസേന ബ്രഹ്മിനീര് കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിച്ച്‌ നല്ല കൊളസ്ട്രോള്‍ നിലനിറുത്തി ഹൃദയാരോഗ്യo നിലനിര്‍ത്തും. ശബ്ദശുദ്ധി ലഭിക്കുന്നതിനായി നിത്യവും ബ്രഹ്മിനീരിൽ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.  ഗര്‍ഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വികാസത്തിനും ഗര്‍ഭിണിയുടെ രക്തശുദ്ധീകരണത്തിനും ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു സഹായിക്കും.

Tags:
Read more about:
EDITORS PICK