രാജ്യത്ത് 37,566 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Pavithra Janardhanan June 29, 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 102 ദിവസത്തിനുശേഷമാണ് പ്രതിദിന കോവിഡ് കേസുകള്‍ 40,000 ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്നലെ 907 മരണങ്ങളും സ്ഥിരീകരിച്ചു. 56,994 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 96.87 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി. ഇതുവരെ 2,93,66,601 പേരാണ് രോഗമുക്തരായത്. ആകെ മരിച്ചവരുടെ എണ്ണം 3,97,637 ആണ്. നിലവില്‍ 5,52,659 പേരാണ് ചികിത്സയിലുള്ളത്.

Read more about:
EDITORS PICK