ഷൂട്ടിങ്​ ലോകകപ്പ്: റാ​ഹി സ​ര്‍​ണോ​ബാ​തിന് ​സ്വർണ്ണം

Pavithra Janardhanan June 29, 2021

ഷൂ​ട്ടി​ങ്​ ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ റാ​ഹി സ​ര്‍​ണോ​ബാ​തി​ന്​ സ്വ​ര്‍​ണം. 25 മീ. ​എ​യ​ര്‍ പി​സ്​​റ്റ​ളി​ലാ​ണ്​ ത​ക​ര്‍​പ്പ​ന്‍ പ്ര​ക​ട​ന​വു​മാ​യി സ​ര്‍​ണോ​ബാ​ത്​ സ്വ​ര്‍​ണം വെ​ടി​വെ​ച്ചി​ട്ട​ത്. യോ​ഗ്യ​ത റൗ​ണ്ടി​ല്‍ 591 പോ​യ​ന്‍​റു​മാ​യി ഫൈ​ന​ലി​ല്‍ ക​ട​ന്ന റാ​ഹി 39 പോ​യ​ന്‍​റ്​ നേ​ടി​യാ​ണ്​ സ്വ​ര്‍​ണം നേ​ടി​യ​ത്. ഫ്രാ​ന്‍​സി​‍െന്‍റ മ​തി​​ല്‍​ഡെ ല​മോ​ലെ (31), റ​ഷ്യ​യു​ടെ വി​റ്റാ​ലി​ന ബ​റ്റ്​​സ​റ​ഷ്​​കി​ന (28) എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യി​രു​ന്ന മ​നു ഭാ​ക​ര്‍ ഏ​ഴാ​മ​താ​യി.

Tags: ,
Read more about:
EDITORS PICK