മൂക്കടപ്പ് മാറ്റാൻ രണ്ട് അല്ലി വെളുത്തുള്ളി? യുവതിയുടെ വീഡിയോ വൈറൽ

Pavithra Janardhanan June 29, 2021

സൈനസ് മൂലമുള്ള മൂക്കടപ്പ് മാറ്റാൻ രണ്ട് അല്ലി വെളുത്തുള്ളി പ്രയോഗം നടത്തി യുവതി. റോസലിൻ കാതറിൻ എന്ന യുവതി പങ്കുവെച്ച വീഡിയോ ആണ് വൈറലായിരിക്കുന്നത്. ടിക്ടോകിൽ കണ്ട ഒരു വിഡിയോ അനുകരിക്കുകയാണ് റോസലിൻ.  യുഎസിലെ അരിസോൺ സ്വദേശിനിയാണ് റോസലിൻ. ഓരോ അല്ലി വെളുത്തുള്ളി വെച്ച് രണ്ട് മൂക്കിലേക്ക് കയറ്റിവെച്ചു. 10 മിനിട്ട് നേരം ഇത് തുടർന്നു. മൂക്കിൽ നിന്ന് അല്ലികൾ മാറ്റിയപ്പോഴുണ്ടായ ഫലം ഞെട്ടിക്കുന്നതാണെന്നാണ് ഇവർ അവകാശപ്പെടുന്നത്. മൂക്കിനുള്ളിൽ വേദനിക്കുകയോ നീറുകയോ ചെയ്തില്ല. 10–15 മിനിട്ട് നേരം മൂക്കിനുള്ളില്‍ വെളുത്തുള്ളി വച്ചു. തിരിച്ചെടുത്തപ്പോൾ മൂക്കടപ്പ് മാറിയെന്നാണ് യുവതി പറയുന്നത്.

Tags: ,
Read more about:
EDITORS PICK