പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ പറ്റാതെയെന്ന് ബന്ധുക്കള്‍

Pavithra Janardhanan June 30, 2021

പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. രാമന്തളി സ്വദേശിനിയായ ഷമീലയാണ് മരിച്ചത്. ഭര്‍ത്താവ് റഷീദിനെതിരെ ആത്മഹത്യക്കുറിപ്പ് എഴുതി വച്ച ശേഷമാണ് യുവതി ജീവനൊടുക്കിയത്. പണത്തിന് വേണ്ടിയുള്ള ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ പറ്റാതെയാണ് ഷമീല ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ജൂണ്‍ രണ്ടിനാണ് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഷമീലയും റഷീദും വിവാഹിതരായത്.

റഷീദ്- ഷമീല ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് റഷീദ് നാട്ടിലെത്തിയത്.അസ്വാഭാവിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും റഷീദിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Tags:
Read more about:
EDITORS PICK