സംസ്ഥാനത്ത് ടി പി ആർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ തുടങ്ങി

Pavithra Janardhanan July 1, 2021

സംസ്ഥാനത്ത് പുതിയ ടി പി ആർ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ തുടങ്ങി.ടി പി ആർ പതിനെട്ടു ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽ ഇന്നുമുതൽ ട്രിപ്പിൾ ലോക്ഡൗണും ടിപിആർ 12നും 18നും ഇടയിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗണും, ആറിനും 12നും ഇടയിലുള്ള സ്ഥലങ്ങളിൽ സെമി ലോക്ഡൗണുമാണ്. ടിപിആർ 6ന് താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും കൂടുതൽ ഇളവുകൾ. ടിപിആർ 18 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളിൽഅത്യാവശ്യ കടകൾ മാത്രം തുറക്കാം.കഴിഞ്ഞ രണ്ടു ദിവസങ്ങളിലും 13,000 ത്തിന് മുകളിലാണ് പ്രതിദിന കോവിഡ് രോഗികൾ. ടിപിആർ 10 ശതമാനത്തിന് അടുത്തു. ഇളവ് അനുവദിച്ചതിനു പിന്നാലെ വീണ്ടും രോഗികളുടെ എണ്ണം ഉയരുന്നതിനാലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

Tags:
Read more about:
EDITORS PICK