155 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച മലയാളി പൈലറ്റിന് സസ്‌പെന്‍ഷന്‍

ഇന്ധനം തീര്‍ന്ന വിമാനം അപകടമൊഴിവാക്കാന്‍ അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ജെറ്റ് എയര്‍വെയ്‌സ് പൈലറ്റും മലയാളിയുമായ രാമ വാര്യര്‍ക്കും കോ പൈലറ്റിനും സസ്‌പെന്‍ഷന്‍. ഇന്ധനത്തിന്റെ കുറവ് കൊച്ചിയിലെ മോശം കാലാവസ്ഥ എന്നിവ മൂലമാണ്...

മാണിയും ജോര്‍ജും ഒരേ വേദിയില്‍; അവസാനം അടിപിടി, മൈക്ക്...

പാലാ പിസി ജോര്‍ജ്ജ് പ്രസംഗിച്ചിരുന്ന മൈക്ക് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഉന്തിനും തള്ളിനും ഇടയില്‍ പിസി ജോര്‍ജ്ജിന്റെ പിഎ ബെന്നിയ്ക്ക് പരിക്കേറ്റു. താന്‍ പ്രകോപനപരമായിട്ടൊന്നും സംസാരിച്ചിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. റബ്ബര്‍...

ടെക്‌നോപാര്‍ക്കില്‍ സൈബര്‍ പോലീസ് ഡോം ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കും: രമേശ്...

തിരുവനന്തപുരം സൈബര്‍ കുറ്റാന്വേഷണത്തില്‍ പോലീസിനെ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സൈബര്‍ പോലീസ് ഡോം ഒക്‌ടോബറില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരത്തിനു പുറമെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലും സൈബര്‍ പോലീസ്...

പൊന്നിന്‍ തിളക്കം കൂടുന്നു

കൊച്ചി: സ്വര്‍ണ വില പവന് 240 രൂപ വര്‍ധിച്ച് 19,840 രൂപയായി. 2480 രൂപയാണ് ഗ്രാമിന്റെ വില. 19,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. രാജ്യാന്തര വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയിലും

സ്ത്രീകള്‍ക്കിനി ബാറില്‍ മദ്യം വിളമ്പാം

കൊച്ചി ബാറുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് വിലക്കേണ്ടതില്ലെന്ന് ഹൈക്കോടതി. ബാറുകളില്‍ വെയ്റ്റര്‍മാരായി സ്ത്രീകളെ നിയമിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്നും ഈ നിയമനങ്ങള്‍ക്ക് തടസം ഉണ്ടാവരുതെന്നും ഹൈക്കടതി ഉത്തരവിട്ടു.ജസ്റ്റിസ് ഡി. ശേഷാദ്രി നായിഡുവാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ...

ബാര്‍ കേസ്: ബാറുടമകള്‍ക്ക് വേണ്ടി ഹാജരാകുന്നതില്‍നിന്ന് എജി സ്വയം...

തിരുവനന്തപുരം ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാറുടമകള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് സ്വയം പിന്മാറുകയാണ് വേണ്ടത്. എജി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരെ നിലപാട് എടുക്കുന്നത് ശരിയല്ല. നടപടി ഫെഡറല്‍...

ഇന്ന് കര്‍ക്കിടക വാവ്; ആയിരങ്ങള്‍ പിതൃതര്‍പ്പണം നല്‍കി

തിരുവനന്തപുരം: ഇന്ന് കര്‍ക്കിടക വാവ്. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസം. കര്‍ക്കിടക വാവ് ദിവസം ചെയ്യുന്ന ശ്രാദ്ധമൂട്ടല്‍ പിതൃക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് നിത്യേന അനുഭവപ്പെടുമെന്നാണ് വിശ്വാസം. കര്‍ക്കിടക വാവിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ...

ഇന്നസെന്റിന്റെ ചികിത്സക്കാവശ്യമായ എല്ലാ സഹായവും ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം കാന്‍സര്‍ ബാധിതനായ ഇന്നസന്റ് എംപിക്ക് വിദേശത്തു പോയി ചികിത്സിക്കുന്നതിന് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭയോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ബുദ രോഗത്തില്‍ നിന്നും...

സ്വര്‍ണ വില കുതിക്കുന്നു

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. രണ്ടു ദിവസം കൊണ്ട് ആഭ്യന്തര വിപണിയില്‍ പവന് 400 രൂപ കൂടി. 19280 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില താഴ്ന്നുതന്നെ...

വാര്‍ഡ് വിഭജനം: വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം യു.ഡി.എഫ്...

തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം യു.ഡി.എഫ് ചര്‍ച്ച ചെയ്യണമെന്ന് വ്യവസായ മന്ത്രിയും പി.കെ കുഞ്ഞാലിക്കുട്ടി. പുനര്‍ വിഭജനത്തിന്റെ അടിസ്ഥാനത്തിലാവണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്. വിധിക്കെതിരെ അപ്പീലിന്...

എ.ടി.എം. ചതിച്ചു: ജിതിന് നഷ്ടമായത് കാല്‍ലക്ഷം രൂപ

നഗരത്തിലെ പ്രമുഖ ദേശസാത്കൃത ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ച കാട്ടുമുണ്ട ആലപ്പാട്ട് ജിതിന് നഷ്ടമായത് 25,000 രൂപ. കഴിഞ്ഞ അഞ്ചിന് ലോണ്‍ അടയ്ക്കുന്നതിനായി വിദേശത്തുള്ള മാതൃസഹോദരിയുടെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍...

ഫോട്ടോവിവാദം: ആഭ്യന്തരവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

ആലുവ റൂറല്‍ എസ്.പി മെറിന്‍ ജോസഫിനെതിരായ പരാതിയില്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറി ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കൊച്ചിയിലെ പൊതുചടങ്ങില്‍ സ്ഥാനത്തിന് ചേരാത്തവിധം പെരുമാറി എന്ന പരാതിയിലാണ് നടപടി. മെറിന്‍ ജോസഫ് സിനിമാ താരം നിവിന്‍പോളിയോടൊപ്പം...