പ്രവാസികള്‍ക്ക് ആശ്വാസം: എക്‌സിറ്റ്, എന്‍ട്രി വിസകള്‍ മൂന്നുമാസത്തേക്ക് സൗജന്യമായി...

പ്രവാസികള്‍ക്ക് ആശ്വാസകരമായ നടപടിയുമായി സൗദി ഭരണകൂടം. നാട്ടിലേക്ക് മടങ്ങാന്‍ പ്രവാസികളുടെ കൈയിലുള്ള എക്‌സിറ്റ് / എന്‍ട്രി വിസകള്‍ സൗജന്യമായി പുതുക്കി നല്‍കാന്‍ ഉത്തരവ്. കാവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വിസ് ഉള്‍പ്പെടെയുള്ള ഗതാഗതങ്ങള്‍...

യുഎഇയില്‍ 294 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു:വെല്ലുവിളികൾ ഒറ്റക്കെട്ടായി...

യുഎഇയില്‍ 294 പേരില്‍ കൂടി വൈറസ് സ്ഥിരീകരിച്ചു.യുഎഇയിലെ രോഗബാധിതരുടെ എണ്ണം 1799 ആയി.വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. അതേസമയം സൗദിയില്‍ ഇതുവരെ 2385 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേർ കൂടി...

ഭക്ഷണണത്തിനും മരുന്നിനുമല്ലാതെ പുറത്തിറങ്ങരുത്:ദുബായില്‍ രണ്ടാഴ്ച്ചത്തേയ്ക്ക് യാത്രാ നിയന്ത്രണം

കൊവിഡ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവില്‍ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ്...

സൗദിയില്‍ മലയാളി നഴ്‌സ് ജീവനൊടുക്കി

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ ജീവനൊടുക്കി. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനിയും അബ്ഹയിലെ മറ്റേണിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമായ ലിജിഭവനില്‍ ലിജി സീമോന്‍ ആണ് ആത്മഹത്യ ചെയ്തത്. 31 വയസ്സായിരുന്നു. രണ്ട് മാസം മുമ്പാണ്...

യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി,150 പേര്‍ക്ക്...

യുഎഇയില്‍ 150 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ മരണം 8 ആകുകയും രോഗം ബാധിച്ചവരുടെ എണ്ണം ആകെ 814 ആകുകയും ചെയ്തു. യുഎഇയില്‍ ഇതുവരെ റിപ്പോര്‍ട് ചെയ്ത ഏറ്റവുമധികം രോഗികളാണിത്. 62 കാരനായ...

കൊവിഡ്‌19:ദുബായില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു

കൊവിഡ്‌ ബാധിച്ച് ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പില്‍ പരീദാണ് (67) ആണ് മരിച്ചത്. തൃശൂരിലുള്ള പരീദിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ്...

കൊവിഡ് 19: സ്വകാര്യ കമ്പനികള്‍ക്ക് ശമ്പളം വെട്ടിക്കുറയ്ക്കാനും പിരിച്ചുവിടാനും...

സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാനും, ശമ്പളം വെട്ടിക്കുറക്കാനും അനുമതി നല്‍കി യുഎഇ ഉത്തരവിറക്കി.കൊവിഡ് ബാധിച്ച് യുഎഇയില്‍ ഇന്ന് രണ്ട്‌പേര്‍കൂടി മരിച്ചു. ഗല്‍ഫില്‍ മരണസംഖ്യ 18ആയി. കൊവിഡിന്റെ പശ്ചാതലത്തില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക്...

ബഹ്‌റൈനില്‍ 19 പേര്‍ക്ക് സുഖം പ്രാപിച്ചു, കുവൈത്തില്‍ പത്ത്...

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ റിപ്പോര്‍ട്ടിന് കുറവൊന്നുമില്ല. അതേസമയം, ചെറിയൊരു ആശ്വാസമെന്ന നിലയില്‍ ബഹ്‌റൈനില്‍ നിന്ന് വാര്‍ത്ത വരുന്നു. 19 പേര്‍ക്ക് കൊറോണ ഭേദമായി. ഇതോടെ രോഗമുക്തി നേടിയിരിക്കുന്നത് 254 പേരാണ്. ബഹ്‌റൈനില്‍ ഏഴ്...

യുഎഇയില്‍ സ്ഥിതി മോശമാകുന്നു: ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50...

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നു. പ്രവാസികള്‍ ആശങ്കയിലാണ്. യുഎഇയില്‍ ആറ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 50 പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ യുഎഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 248 ആയെന്ന് ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം...

ഒമാനില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ടു മലയാളികളെ കാണാതായി

മസ്‌കത്തില്‍നിന്ന് 250 കിലോമീറ്ററോളം അകലെ ഇബ്രിക്കടുത്ത ഖുബാറയില്‍ മലവെള്ളപ്പാച്ചിലില്‍ രണ്ട് മലയാളികളെ കാണാതായി. ഇബ്രിക്കടുത്ത് അറാഖിയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന കൊല്ലം, കണ്ണൂര്‍ സ്വദേശികളായ സുജിത്ത് ഗോപിയേയും വിജീഷിനേയുമാണ് കാണാതായത്. അമല എന്ന സ്ഥലത്തെ...

ഗള്‍ഫ് രാജ്യങ്ങളെ വിറപ്പിച്ച് കോവിഡ് 19:സൗദിയില്‍ നാളെ മുതല്‍...

സൗദിയില്‍ നാളെമുതല്‍ പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്ക്കും. ആഭ്യന്തരവിമാനങ്ങളും ട്രെയിനുകളും ബസുകളും ടാക്സികളും സര്‍വീസ് നിര്‍ത്തും. ഇന്ത്യയടക്കം 10 രാജ്യങ്ങളിൽ നിന്നെത്തിയ 17 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 274...

ഒമാനിൽ കണ്ണൂര്‍ സ്വദേശിയ്ക്ക്‌ ​ കോവിഡ്​ സ്​ഥിരീകരിച്ചു

ഒമാനില്‍ മലയാളിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലുള്ളത്. അവധി കഴിഞ്ഞ് മാര്‍ച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ...