തിരിപ്പൂര്‍ കെഎസ്ആര്‍ടിസി അപകടം: പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി

തിരിപ്പൂര്‍ അവിനാശിയില്‍ ഉണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടം സംസ്ഥാനത്ത് ഒരു നടുക്കം സൃഷ്ടിച്ചിരിക്കുകയാണ്. 19 പേരാണ് അപടത്തില്‍ മരിച്ചത്. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പരിക്കേറ്റവരെയും...

ഷൂട്ടിങ്ങിനിടെ രജനികാന്തിന് പരിക്ക്, ചിത്രീകരണം നിര്‍ത്തിവെച്ചു

ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനിടെ നടന്‍ രജനീകാന്തിന് പരിക്ക്. മാന്‍ വേഴ്‌സസ് വൈല്‍ഡ് ഡോക്യുമെന്ററി ചിത്രീകരിക്കുമ്പോഴാണ് അപകടം. ബന്ദിപ്പൂര്‍ കാട്ടില്‍ നടന്ന ഷൂട്ടിങ്ങിനിടെയാണ് പരിക്ക്. കണങ്കാലിനും തോളിനും പരിക്ക് പറ്റിയിട്ടുണ്ട്. ചിത്രീകരണം തത്ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. ബെയര്‍...

കുട്ടിയെ മടിയിലിരുത്തി മദ്യലഹരിയില്‍ അച്ഛന്റെ ഡ്രൈവിങ്, നാലുവാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു

മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ ഒന്‍പതു വയസുകാരനെ മടിയിലിരുത്തിയാണ് ഇയാള്‍ കാര്‍ ഓടിച്ചതെന്ന് പറയുന്നു. രാജാക്കാട് ടൗണിലാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ നാലു വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു....

നടന്‍ നകുല്‍ തമ്പിക്ക് വാഹനാപകടത്തില്‍ പരിക്ക്, ഐസിയുവില്‍

നടനും നര്‍ത്തകനുമായ നകുല്‍ തമ്പിക്ക് വാഹനാപകടത്തില്‍ പരിക്ക്. കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് അപകടമുണ്ടായത്. ഡാന്‍സ് ഷോയിലൂടെയാണ് നകുല്‍ സിനിമയിലെത്തുന്നത്. മമ്മൂട്ടിയുടെ പതിനെട്ടാംപടി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരമാണ് സ്വദേശം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആദിത്യനും...

കാറിടിച്ച് പരിക്കേല്‍പ്പിച്ചു, ആശുപത്രിയിലേക്ക് പോകും വഴി ഇറക്കിവിട്ട് പ്രവാസിയുടെ ക്രൂരത

പ്രവാസിയുടെ കാറിടിച്ച് കുഞ്ഞിനും അമ്മയ്ക്കും പരിക്കേറ്റു. സംഭവസമയം നാട്ടുകാര്‍ ഓടികൂടി ഇവരെ അതേ കാറില്‍ കയറ്റി ആശുപത്രിയിലേക്ക് വിടാന്‍ പറയുകയായിരുന്നു. എന്നാല്‍ ആശുപത്രിയെത്തുന്നതിനുമുന്‍പ് പ്രവാസി ഇവരെ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്താണ്...

കാറില്‍ നിന്നും കുട്ടി റോഡിലേക്ക് തെറിച്ചുവീണു, സംഭവം മലപ്പുറത്ത്

അപകടങ്ങള്‍ എങ്ങനെ വേണമെങ്കിലും സംഭവിക്കാം. സീറ്റ് ബെല്‍റ്റ് ഇട്ടതുകൊണ്ടോ വേഗത കുറച്ചതുകൊണ്ടോ അപകടം ഉണ്ടാകാതിരിക്കണമെന്നില്ല. യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അശ്രദ്ധയാണ് പല അപകടങ്ങള്‍ക്കും കാരണം. മലപ്പുറത്തും സംഭവിച്ചത്...

പാലാരിവട്ടം കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു

പാലാരിവട്ടം റോഡ് കുഴി ഒരാളുടെ ജീവനെടുത്തു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം പൈപ്പ് പൊട്ടിയുണ്ടായ കുഴിയില്‍ യുവാവ് വീഴുകയായിരുന്നു. കുഴിയില്‍ വീഴുകയും പിന്നാലെ വന്ന ലോറി ദേഹത്ത് കയറുകയുമായിരുന്നു. കൂനമാവ് സ്വദേശി യദുലാല്‍...

തൊടുപുഴയില്‍ കാറപകടത്തില്‍ യുവാവ് മരിച്ചു

ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടില്‍ ഇടമറുകിലുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ഈരാറ്റുപേട്ട മറ്റയ്ക്കാട് കാവും പീടികയില്‍ ഷെഫീഖിന്റെ മകന്‍ ഹഫ് സിന്‍ മുഹമ്മദ് ആണ് മരിച്ചത്. ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ്...

അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍പെട്ടു: 10 പേര്‍ക്ക് പരിക്ക്

അയ്യപ്പ ഭക്തരുടെ വാഹനം അപകടത്തിൽപ്പെട്ട് പത്തുപേർക്ക് പരിക്ക്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുലര്‍ച്ചെ 3.45 ഓടെയായിരുന്നു അപകടം. അട്ടിവളവ് തിരിഞ്ഞെത്തിയ പ്പോഴായിരുന്നു അപകടം. എതിരെ വന്ന...

അങ്കമാലി വാഹനാപകടം: ദുരന്തത്തിന് കാരണമാകുന്ന കെട്ടിടം നാട്ടുകാര്‍ തകര്‍ത്തു

അങ്കമാലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. വാഹനാപകടത്തിന് കാരണമാകുന്ന കെട്ടിടം നാട്ടുകാര്‍ കൂട്ടമായി എത്തി തകര്‍ക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കെട്ടിടം പൊളിക്കാന്‍ തുടങ്ങിയത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരെ പിടിച്ചു മാറ്റുകയായിരുന്നു. കെട്ടിടം ഭാഗികമായി...