ഒരു കുടുംബത്തിലെ മൂന്നുപേര്‍ പൊള്ളലേറ്റു മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ മൂന്നുപേരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. വര്‍ക്കലയിലാണ് സംഭവം. വെട്ടൂര്‍ സ്വദേശികളായ ശ്രീകുമാര്‍ ഭാര്യ മിനി, മകള്‍ അനന്തലക്ഷ്മി എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയായപ്പോഴാണ് സംഭവം. വീടിനുമുകളില്‍ തീപടര്‍ന്നത് കണ്ട് ഫയര്‍ഫോഴ്‌സില്‍...

പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി: ഏഴുപേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. കടലൂരിലെ പടക്ക ശാലയ്ക്കാണ് തീപിടിച്ചത്. പൊട്ടിത്തെറിയില്‍ ഏഴു പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റു. കടലൂരിലെ കാട്ടുമന്നാര്‍ക്കോവിലിലാണ് അപകടമുണ്ടായത്. ചെന്നൈയില്‍നിന്ന് 190 കിലോമീറ്റര്‍ അകലെയാണിത്....

സെക്രട്ടേറിയറ്റ് തീപിടിത്തം: ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് ഫയര്‍ഫോഴ്‌സ്, വിശദമായ പരിശോധന നടത്തി

സെക്രട്ടേറിയറ്റ് തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് ഫയര്‍ഫോഴ്‌സും വ്യക്തമാക്കുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഫയര്‍ഫോഴ്സ് വിഭാഗം ഇക്കാര്യം വിശദീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ നല്‍കിയതും സമാന റിപ്പോര്‍ട്ടാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുന്നതിനായി സിസിടിവി...

സെക്രട്ടറിയേറ്റിലെ തീപിടിത്തം: പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു

സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. എസ്പി അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തോടൊപ്പം ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുന്നുണ്ട്. തീപിടിത്തത്തിനുള്ള സാങ്കേതിക കാരണങ്ങള്‍ ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും...

ഓടിക്കൊണ്ടിരുന്ന ബസില്‍ തീപിടിച്ച് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു

വിജയപുരയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ബസിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുമ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തില്‍ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ചിത്രദുര്‍ഗ ഹൈവേയിലെ കെആര്‍ ഹള്ളിയില്‍ ബുധനാഴ്ചയായിരുന്നു അപകടം. 32 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്....

ആശുപത്രിക്ക് തീപിടിച്ച് എട്ട് കൊവിഡ് രോഗികള്‍ മരിച്ചു

കൊവിഡ് ആശുപത്രിയില്‍ തീ പിടിച്ച് വന്‍ അപകടം. ഗുജറാത്ത് അഹമ്മദാബാദിലെ നവരംഗപുര ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തം. എട്ട് കൊവിഡ് രോഗികളാണ് വെന്ത് മരിച്ചത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. മരിച്ച എല്ലാവരെയും...

ജ്വല്ലറിയില്‍ വന്‍ തീപിടിത്തം: കുടുങ്ങിയവരെ രക്ഷപ്പെടുത്തി, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു

കോഴിക്കോട് ജില്ലയിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് തീ ആളിപടര്‍ന്നത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് സംഭവം. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു. മൂന്ന് നിലക്കെട്ടിടത്തില്‍...

ആശുപത്രിയില്‍ തീപിടുത്തം: അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു

ബംഗ്ലാദേശില്‍ ആശുപത്രിയില്‍ തീപിടുത്തം. ധാക്കയിലെ യുനൈറ്റഡ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തീ പടരാനുള്ള കാരണം വ്യക്തമല്ലെന്ന് സേനാ വിഭാഗം ഡയറക്ടര്‍...

ഇരിട്ടി ബാരാപ്പോള്‍ ജല വൈദ്യുതി പദ്ധതി പരിസരത്ത് വന്‍ തീപ്പിടുത്തം

ഇരിട്ടി ബാരാപ്പോള്‍ ജല വൈദ്യുതി പദ്ധതി പരിസരത്ത് തീപ്പിടുത്തം. നിരവധി മരങ്ങളും ജീവികളും തീയില്‍ വെന്തുരുകി. ഫയര്‍ഫോഴ്‌സിന് സ്ഥലത്ത് എത്തിച്ചേരാനാകാത്തതും ആദ്യഘട്ടത്തില്‍ തീയണയ്ക്കാന്‍ സാധിച്ചില്ല. ഫയര്‍ഫോഴ്‌സ് പുഴയില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളമെത്തിച്ചാണ്...

കോഴിക്കോട് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം: 11 ബെന്‍സ് കാറുകള്‍ കത്തിനശിച്ചു

കുന്ദമം​ഗലത്ത് 11 ആഡംബര കാറുകൾ കത്തി നശിച്ചു. വർക്ക് ഷോപ്പിന് തീപിടിച്ചാണ് അപകടം. ബെൻസ് കാറുകളാണ് കത്തി നശിച്ചത്. ഇവിടെ 13 കാറുകളാണ് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്....