blast

കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്ക്

കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്‌ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍, മകന്‍ ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

കത്തിപടര്‍ന്ന തീയില്‍ നിന്നും ഭാര്യയെ രക്ഷിക്കവെ യുവാവിന് 90 ശതമാനം പൊള്ളലേറ്റു

32 വയസ്സുകാരനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് യുഎഇയില്‍ താമസമാക്കിയ ഇന്ത്യക്കാരന് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ യുവാവ് ഗുരുതരാവസ്ഥയിലാണ്. ദുബായിലെ ഫ്ളാറ്റിലാണ് തീ പടര്‍ന്നത്. അനില്‍ നിനാന്‍ ഭാര്യയെ രക്ഷിക്കുകയായിരുന്നു....

അവിഹിതബന്ധമെന്ന് സംശയം: ഭാര്യയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് അക്രമം, തലനാരിഴയ്ക്ക് ജീവന്‍ രക്ഷിച്ചു

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചു. 27കാരനായ ഭര്‍ത്താവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് അക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ പിടികൂടാനായിട്ടില്ല. യുവാവ് ഒളിവിലാണെന്നാണ് വിവരം. പുലര്‍ച്ചെ നാലുമണിയോടെ കിടന്നുറങ്ങുകയായിരുന്ന...

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

നടി മഞ്ജു വാര്യര്‍ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചത്തുര്‍മുഖത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിന് പരിക്ക്. മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാല്‍ വഴുതിയതാണ്...

അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തപ്പോള്‍ മര്‍ദ്ദനം, അമ്മയ്ക്കും മക്കള്‍ക്കും പരിക്ക്

അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്ത അമ്മയ്ക്കും മകനും മര്‍ദ്ദനം. മദ്യപിച്ചെത്തിയ ഒരു സംഘമാണ് ഇവരെ അക്രമിച്ചത്. സ്ത്രീയെയും മക്കളെയും കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരാതി നല്‍കിയാല്‍ കൊല്ലുമെന്നുള്ള ഭീഷണിയുമുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് അക്രമം...

ക്ലാസ് റൂമുകള്‍ കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുമ്പോള്‍, ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

കുട്ടികള്‍ക്ക് സ്‌കൂളും ക്ലാസ് മുറികളും സുരക്ഷിതമല്ലാതാകുന്നു. സ്‌കൂളുകളിലെ പാമ്പ് ശല്യങ്ങളും വൃത്തിഹീനമായ ചുറ്റുപാടും വാര്‍ത്തയായി. പാമ്പ് കടിയേറ്റ് കുട്ടി മരിച്ചതും കേരളത്തില്‍ തന്നെ. ഇതിനുപിന്നാലെയാണ് ക്ലാസ് നടക്കുന്നതിനിടെ ഫാന്‍ പൊട്ടി വീണ് വിദ്യാര്‍ത്ഥിയുടെ...

ചാവേര്‍ സ്‌ഫോടനം: നാല് സൈനികര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ചാവേര്‍ സ്‌ഫോടനം. രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്. സൈനിക പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. സ്‌ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ട്. സൈനിക പരിശീലന കേന്ദ്രത്തിന് സമീപത്തെത്തിയ ചാവേര്‍ സ്വയം...

തുറന്നിട്ട ഓടയില്‍ വീണ് എഎസ്‌ഐക്ക് പരിക്ക്

ദേശീയ പാതയില്‍ തുറന്നുകിടന്ന ഓടയില്‍ വീണ് എഎസ്‌ഐക്ക് പരിക്ക്. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ. വേണുഗോപാലനാണ് പരിക്കേറ്റത്. 51കാരനായ ഇയാള്‍ക്ക് മൂക്കിന്റെ എല്ല് പൊട്ടുകയും കണ്ണിലേക്കുള്ള ഞരമ്പുകള്‍ക്ക് ക്ഷതം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണിനു താഴെ...

പരീക്ഷ എഴുതാന്‍ വയ്യ, തൃശൂരില്‍ വിദ്യാര്‍ത്ഥികള്‍ കൈ തല്ലിയൊടിച്ചു

പരീക്ഷ എഴുതുന്നത് പലര്‍ക്കും കൊല്ലാന്‍ കൊണ്ടുപോകുന്നതിന് തുല്യമാണ്. ചില വിരുദ്ധര്‍ പരീക്ഷ എഴുതാതിരിക്കാനും പലതും കാണിക്കും. ഇവിടെ സംഭവിച്ചതും അതുതന്നെ. ഒരേ ക്ലാസിലെ ഉറ്റ സുഹൃത്തുക്കളായ നാലുപേര്‍ കൈ തല്ലിയൊടിച്ചു. ഒരേ ക്ലാസിലെ...

രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു: നിരവധി പേര്‍ക്ക് പരിക്ക്

രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. ഹൈദരാബാദിലെ കച്ചെഗുഡാ റെയില്‍വെ സ്റ്റേഷനില്‍ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിനിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും പരിക്കുണ്ട്. അതേസമയം, അപകടത്തില്‍ ആരും മരണപ്പെട്ടിട്ടില്ല. പരിക്കേറ്റവരെ...