തിരച്ചില്‍ അവസാനിപ്പിക്കുന്നു: പെട്ടിമുടിയില്‍ നിന്നും എന്‍ഡിആര്‍എഫ് സംഘം ഇന്ന് മടങ്ങും, ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ

ദിവസങ്ങളോളം നീണ്ട തെരച്ചിലിന് അവസാനമാകുന്നു. രാജമല പെട്ടിമുടിയില്‍ എന്‍ഡിആര്‍എഫ് സംഘം തെരച്ചില്‍ അവസാനിപ്പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. എന്‍ഡിആര്‍എഫ് സംഘം ഇന്ന് ദുരന്തമുഖത്തുനിന്ന് മടങ്ങും. ഇനി കലാവസ്ഥ അനുകൂലമായാല്‍ നാട്ടുകാരാകും...

രാജമല പെട്ടിമുടി ദുരന്തം: മരണം 63 ആയി, ഇനി കണ്ടെത്താനുള്ളത് ഏഴ് പേരെ

രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 63 ആയി. ഇനി ഏഴു പേരെയാണ് കണ്ടെത്താനുള്ളത്. 12 പേര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ നായകളെ ഉപയോഗിച്ചുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. നായകള്‍ക്ക് മൂന്നാറിലെ കാലാവസ്ഥയുമായി...

നെഞ്ച് നുറുങ്ങുന്ന കാഴ്ച: പെട്ടിമുടിയില്‍ നിന്ന് ഒരു കുട്ടിയുടൈ മൃതദേഹം കൂടി കിട്ടി

രാജമല പെട്ടിമുടിയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് ഒരു കുട്ടിയുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ മരണം 56 ആയി. ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃതദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇനി 14 പേരെക്കൂടി...

രാജമല ദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുമെന്ന് മുഖ്യമന്ത്രി

രാജമല പെട്ടിമുടി ദുരിന്ത മുഖത്ത് സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സഹായം നല്‍കുമെന്ന് അറിയിച്ചു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ദുരന്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരുടെ പൂര്‍ണമായ ചികിത്സാ ചെലവും...

മുഖ്യമന്ത്രിയും ഗവര്‍ണറും രാജമല പെട്ടിമുടിയില്‍

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ആനച്ചാലില്‍ നിന്നം പെട്ടിമുടിയിലേക്ക് തിരിച്ചു. ഇടുക്കി ആനച്ചാലിലെ ഹെലിപാഡിലാണ് മുഖ്യമന്ത്രി രാവിലെ ഇറങ്ങിയത്. രാജമല പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ പ്രദേശങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍...

രാജമല ദുരന്തം: മൂന്നു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി, മരണം 55

രാജമല പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കൂടി ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. ഇതോടെ മരണം 55 ആയി. രാവിലെ മുതല്‍ നടത്തിയ തെരച്ചിലില്‍ പെട്ടിമുടി പുഴയിലെ ഗ്രാവല്‍ ബാങ്ക് പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങള്‍...

രാജമല ദുരന്തം: രണ്ടു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. ഇന്ന് രാവിലെ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. രാവിലെ പെട്ടിമുടി പുഴയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. പുഴയില്‍ നിന്നും മൃതദേഹങ്ങള്‍...

രാജമല ദുരന്തം: മരണം 24 ആയി, സംസ്‌കാരം പെട്ടിമുടിയില്‍ ഇന്ന് നടക്കും

രാജമലയില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പേര്‍ മഴവെള്ളപാച്ചലില്‍ ഒലിച്ചുപോയേക്കാമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. 42 പേര്‍ക്കായാണ് ഇപ്പോള്‍ തെരച്ചില്‍ നടക്കുന്നത്. ഇന്ന് മാത്രം ഏഴ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ഥലത്ത് ചെളിയും പാറക്കൂട്ടങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്....

രാജമല ദുരന്തം: മരണം പതിനേഴായി, 49 പേരെ കണ്ടെത്താനുണ്ട്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

രാജമല ദുരന്തത്തില്‍ ഇതുവരെ പതിനേഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും 49 പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച...

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം, ദുഃഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി

രാജമല ദുരന്തം സംസ്ഥാനത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 15 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ്...