കടല്‍ക്കൊല കേസ് അവസാനിപ്പിച്ച്‌ സുപ്രീം കോടതി

ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊല കേസ് സുപ്രിം കോടതി അവസാനിപ്പിച്ചു. ഇരകള്‍ക്ക് കൈമാറാനായി പത്ത് കോടി നഷ്ടപരിഹാരം കേരളാ ഹൈക്കോടതിക്ക് കൈമാറാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. കേസിലെ പ്രതികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഇറ്റാലിയന്‍...

അര്‍ധരാത്രിക്ക് മുന്‍പ് ഡല്‍ഹിയില്‍ ഓക്സിജന്‍ വിതരണം ചെയ്യണം, കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

കോവിഡ്​ ബാധിതര്‍ ഓക്​സിജന്‍ കിട്ടാതെ മരിച്ചുവീഴുന്നത്​ തുടര്‍ക്കഥയായ ഡല്‍ഹിയില്‍ തിങ്കളാഴ്ച അർദ്ധ രാത്രിയോടെ ഓക്​സിജന്‍ എത്തിക്കണമെന്ന്​ കേ​ന്ദ്രത്തിന്​ താക്കീത്​ നല്‍കി സുപ്രീം കോടതി.അടിയന്തര ഘട്ടങ്ങളില്‍ പ്രയോജന​പ്പെടുത്താന്‍ സംസ്​ഥാനങ്ങളുമായി സഹകരിച്ച്‌​ ഓക്​സിജന്‍ അധിക സ്​റ്റോക്...

സ്ത്രീ ചെയ്യുന്ന വീട്ടുജോലി ഭര്‍ത്താവിന്റെ ഓഫിസ് ജോലിക്ക് തുല്യമെന്ന് സുപ്രീം കോടതി

സ്ത്രീ ചെയ്യുന്ന വീട്ടുജോലി ഭര്‍ത്താവിന്റെ ഓഫിസ് ജോലിക്ക് തുല്യമെന്ന് സുപ്രീം കോടതി. 2014ല്‍ കാറിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്ബതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത്...

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാം, സുപ്രീംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതിയുടെ ഈ വിധി.ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍...

മോറട്ടോറിയം, കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം അപൂർണ്ണം, ഒരാഴ്ചയ്ക്കുള്ളില്‍ പുതിയത് നല്‍കണമെന്ന് സുപ്രീം കോടതി

മോറട്ടോറിയം കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം അപൂര്‍ണമാണെന്ന് സുപ്രീം കോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും സത്യാവാങ്മൂലത്തില്‍ മറുപടി ലഭിച്ചില്ലെന്നും, ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.ഇത് സംബന്ധിച്ച്‌ വാദം കേള്‍ക്കുന്നത്...

മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഒഴിവാക്കാം; ​കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

മൊറട്ടോറിയം കാലയളവില്‍ വായ്പയുടെ കൂട്ടുപലിശ ഒഴിവാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെ ഇളവ് നല്‍കാമെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.ചെറുകിട, എംഎസ്‌എംഇ ലോണുകള്‍ക്കും, വിദ്യാഭ്യാസ, ഭവന, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍,...

പെരിയ ഇരട്ടക്കൊലപാതക കേസ്: സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അന്വേഷണം സിബിഐക്ക് വിട്ടതിനെ ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ അപേക്ഷ നല്‍കി....

അവസാനവര്‍ഷ സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് സുപ്രീംകോടതിയുടെ അനുമതി

സര്‍വ്വകലാശാലകളിലെ അവസാന പരീക്ഷകള്‍ നടത്താമെന്ന് സുപ്രീംകോടതി. പരീക്ഷകള്‍ നടത്തമെന്ന യുജിസി നിലപാടിന് സുപ്രിംകോടതി അംഗീകാരം നല്‍കി. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ റദ്ദാക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തള്ളിയത്....

ഹിന്ദുക്കളുടെ സ്വത്തില്‍ മകനെ പോലെ തുല്യ അവകാശം സ്ത്രീകള്‍ക്കും

ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ പുതിയ വിധിയുമായി സുപ്രീംകോടതി. ഹിന്ദു കുടുംബങ്ങളുടെ സ്വത്തില്‍ മകനെ പോലെ മകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് കോടതി വിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി...

“പുരുഷ ഓഫീസർമാരെപ്പോലെ കാര്യക്ഷമമായി കപ്പൽ ഓടിക്കാൻ വനിതാ നാവിക ഓഫിസര്‍മാര്‍ക്കും കഴിയും”:സുപ്രധാന വിധി പ്രഖ്യാപിച്ച് സുപ്രീംകോടതി

പുരുഷ ഉദ്യോഗസ്ഥരുടെ അതേ കാര്യക്ഷമതയോടെ വനിതാ ഓഫീസർമാർക്ക് കപ്പൽ നിയന്ത്രിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി. ഇന്ത്യൻ നാവികസേനയിൽ വനിതകൾക്കായി സ്ഥിരം കമ്മീഷൻ അനുവദിച്ചു കൊണ്ടാണ് സുപ്രീകോടതിയുടെ നിരീക്ഷണം. നാവികസേനയിൽ പുരുഷന്മാരെയും വനിതാ ഉദ്യോഗസ്ഥരെയും...