നമ്പി നാരായണന് അര കോടി നഷ്ടപരിഹാരം;ചാരക്കേസില്‍ സുപ്രീംകോടതി വിധി

ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതി വിധി നമ്പി നാരാണയന് അനുകൂലം. അദ്ദേഹത്തിന് നഷ്ടപരിഹാരമായി 50,000,00 രൂപ നല്‍കണമെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. റിട്ട. ജസ്റ്റിസ് ഡി. കെ.ജെയിൻ...

ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മില്‍ ആറ് മാസമായി നീണ്ടുനിന്ന ശീതസമരത്തിനാണ് വിരാമമായിരിക്കുന്നത്. കൊളീജിയം ശുപാര്‍ശ ചെയ്ത...

കൊട്ടിയൂര്‍ പീഡനക്കേസില്‍ പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മൂന്ന് പേരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കി

കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്ന് പേരെ കേസില്‍ നിന്നൊഴിവാക്കി. പോലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. പെണ്‍കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാരായ സിസ്റ്റര്‍ ടെസി, സിസ്റ്റര്‍ ആന്‍സി മാത്യൂ, ഡോ.ഹൈദരാലി എന്നിവരെയാണ്...

ചേലാകർമ്മം സ്വകാര്യതയുടെ ലംഘനം; സുപ്രീം കോടതി

ചേലാകർമ്മം ചെയ്യുന്നതിലൂടെ സ്വകാര്യതയുടെ ലംഘനമാണ് നടക്കുന്നതെന്ന് സുപ്രീം കോടതി.വ്യക്തിസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം ചേലാകര്‍മം നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.